ഒഡീഷ എഫ്സിക്കെതിരെയുള്ള മത്സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. അത് പ്ലേ ഓഫിന്റെ കാര്യത്തിൽ മാത്രമല്ല. നിലവിലെ പിച്ചിന്റെ അവസ്ഥയുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡെയ്ഞ്ചർ സോണിലാണ് പന്ത് തട്ടുന്നത്. കാരണം വലിയൊരു പരിക്കിന്റെ ഭീതിയിലേക്ക് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇന്ന് കടന്ന് പോകുന്നത്.

കൊച്ചിയിൽ ദിവ്യ ഉണ്ണി അവതരിപ്പിച്ച മെഗാ ഭാരതനാട്യത്തിന് ശേഷം കലൂരിലെ പിച്ചിന് വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഗ്രൗണ്ടിൽ സ്ഥാപിച്ച പുല്ലുകൾക്ക് വലിയ രീതിയിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്. അണ്ടർ 19 ലോകകപ്പിനെ തുടർന്ന് സ്ഥാപിച്ച ഫിഫ നിലവാരമുള്ള പുല്ലുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഇത് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് അപകടമാണ്.

നിലവാരമുള്ള പുല്ലുകളുടെ അഭാവം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യത വർധിപ്പിക്കുന്നു. തീർന്നില്ല, ഇതേ ഗ്രൗണ്ടിലാണ് ജനുവരി 18 ന് ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടേണ്ടത്. മോശമായ പിച്ചിൽ തുടർച്ചയായ രണ്ട് തവണ കളിക്കുമ്പോൾ താരങ്ങൾക്ക് പരിക്കേൽക്കാൻ സാദ്ധ്യതകൾ ഏറെയാണ്.

നേരത്തെ പരിക്കേറ്റിരുന്നു താരങ്ങൾ പരിക്കിൽ നിന്ന് തിരിച്ച് വരുമ്പോഴാണ് പിച്ചിലെ ഈ അപകടം ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കാത്തിരിക്കുന്നത്.

നിലവിൽ കേട്പാട് സംഭവിച്ച പുല്ലുകൾ മാറ്റി വീണ്ടും അന്താരാഷ്ട്ര പിച്ചുകൾ സ്ഥാപിക്കുന്നത് വരെ ഈ പ്രശ്‌നം ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ അലട്ടുമെന്ന് ഉറപ്പാണ്.

https://x.com/rejintjays36/status/1878731264129401219