ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് തുടരുന്നത്. ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ ടോപ്പ് സിക്സിനുള്ളിൽ ഫിനിഷ് ചെയ്യുവാനാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരായ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിഷേധവും തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിനുള്ളിൽ മാനേജ്മെന്റിനെതിരെ ചാന്റ്സുകളുമായി ആരാധകർ നിറഞ്ഞിരുന്നു.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്  കൊച്ചിയിൽ ഗംഭീരപ്രകടനം, മുംബൈ സിറ്റിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥

മത്സരം വിജയിച്ചതിനുശേഷം വൈകിങ് ക്ലാപ്പിനായി മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അടുത്തേക്ക് നീങ്ങിയ ബ്ലാസ്റ്റേഴ്‌സ് ടീമിനെ നായകൻ അഡ്രിയാൻ ലൂണ തിരിച്ചുവിളിച്ചിരുന്നു. മാനേജ്മെന്റിനെതിരെ ചാന്റ്സുകൾ പാടിയതിനാലാണ് ആരാധകരെ അഭിമുഖീകരിക്കാതെ ലൂണ ടീമിനെ വിളിച്ചു മടങ്ങിയത്.

Also Read –   ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നുമൊരു കിടിലൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്😍🔥

എന്നാൽ തിരിച്ചു നടക്കുന്നതിനിടെ ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് താരമായ ജീസസ് ജിമിനസ് മഞ്ഞപ്പട ആരാധകർക്ക് നേരെ കൈ ഉയർത്തി ക്ലാപ്പ് ചെയ്താണ് മടങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് ടീമിൽ ജീസസ് മാത്രമാണ് കഴിഞ്ഞ മത്സരത്തിൽ മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കയ്യടികൾ നൽകിയത്. പരിക്ക് കാരണം കഴിഞ്ഞ കുറച്ചു മത്സരങ്ങൾ നഷ്ടമായ ജീസസ് തിരികെയെത്തിയ മത്സരത്തിൽ  ഗോൾ സ്കോർ ചെയ്തു.

Also Read –   ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് ഭീഷണി👀 പോലീസിനെ ഉപയോഗിച്ച് മാനേജ്മെന്റ് ഒളിയമ്പുകൾ🥲