കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ എതിരാളികളായ ഒഡീഷ എഫ്സിയെ രണ്ടിനെതിരെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തി കൊമ്പന്മാർ വിജയം സ്വന്തമാക്കി.
ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ഈ സീസണിലേക്ക് വേണ്ടി ഇതുവരെയും സൈനിങ്ങുകൾ നടത്താത്ത കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് വേണ്ടി രണ്ടു സൈനിങ്ങുകൾ പൂർത്തീകരിച്ചിട്ടുണ്ട്.
Also Read – രാഹുലിന് പകരം എതിരാളികളുടെ രണ്ട് കിടിലൻ സൂപ്പർതാരങ്ങൾ റഡാറിൽ👀🔥സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്😍
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതുതായി സ്വന്തമാക്കിയ താരമാണ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഒഡിഷ ജേഴ്സിയിൽ അണിനിരന്നത്. മുംബൈ സിറ്റി എഫ്സിയിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ഒഡീഷയിൽ ഈ സീസണിൽ കളിക്കുന്ന അമെയ് റനവാഡേ സീസൺ അവസാനത്തോടെ ഫ്രീ ട്രാൻസ്ഫറിലൂടെ ബ്ലാസ്റ്റേഴ്സിലെത്തും.
Also Read – എന്ത് ചെയ്താലും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് ഫാൻസിന്റെ ഇക്കാര്യങ്ങൾ തടയാനാവില്ല!!
2028 വരെയുള്ള മൂന്നു വർഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന അമെയ് ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച പ്രകടനം കൊച്ചിയിൽ കാഴ്ച്ച വെച്ചു.
Also Read – ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് കൊച്ചിയിൽ ഗംഭീരപ്രകടനം, മുംബൈ സിറ്റിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥