ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്സിക്കെതിരെ കൊച്ചിയിലെ ഹോം മത്സരത്തിൽ വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  വിലപ്പെട്ട മൂന്ന് പോയിന്റുകൾ സമ്പാദിച്ച് പ്രതീക്ഷകൾ സജീവമാക്കി മുന്നേറാൻ ഒരുങ്ങുകയാണ്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മാനേജ്മെന്റ്ന് എതിരായ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം തുടരുകയാണ്. ക്ലബ്ബിന്റെ മോശം ഫോമിനും മോശം ട്രാൻസ്ഫർ നയങ്ങൾക്കും മറ്റും കാരണം മാനേജ്മെന്റ് ആണെന്നാണ് ആരാധകരുടെ അഭിപ്രായം.

എന്തായാലും ഒഡീഷ്യ എഫ്സിക്കെതിരെ നടന്ന മത്സരത്തിന് മുൻപും സ്റ്റേഡിയത്തിനുള്ളിലും പ്രതിഷേധിച്ച ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കെതിരെ പോലീസിനെ ഉപയോഗിച്ച് പ്രതിഷേധം തടയാൻ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുമാണ് നീക്കങ്ങൾ ഉണ്ടായത്.

Also Read –  എന്ത് ചെയ്താലും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് ഫാൻസിന്റെ ഇക്കാര്യങ്ങൾ തടയാനാവില്ല!!

ആരാധകരുടെ പ്രതിഷേധം തടയണമെന്ന് പോലീസിനോട്‌ ആവശ്യപ്പെട്ടത് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആണ്. മത്സരത്തിന് മുൻപ് നടത്താനിരുന്ന റാലി തടയുകയും മാനേജ്മെന്റിനെതിരെ ബാനറുകൾ ഉയർത്തുന്നത് തടയാനുമാണ് മാനേജ്മെന്റ് ആവശ്യപ്പെട്ടത്.

Also Read –   ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്  കൊച്ചിയിൽ ഗംഭീരപ്രകടനം, മുംബൈ സിറ്റിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥

കൂടാതെ മാനേജ്മെന്റ്നേതിരായ ചാന്റ്കൾ പാടുന്നത് തടയാനും മാനേജ്മെന്റ് പോലീസിനോട് ആവശ്യപ്പെട്ടു. പ്രതിഷേധം തുടരുകയാണെങ്കിൽ അറസ്റ്റ് ചെയ്ത് നീക്കുമെന്ന പോലിസ് ഭീഷണിയും ബ്ലാസ്റ്റേഴ്‌സ് ആരാധകർ നേരിട്ടു. നേരത്തെ സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ഗാർഡ്സിനെ ഉപയോഗിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം തടയുവാൻ മാനേജ്മെന്റ് ശ്രമങ്ങൾ ഉണ്ടായിരുന്നു.

Also Read –   ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നുമൊരു കിടിലൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്😍🔥