ഇന്ത്യൻ ഫുട്ബോൾ സീസണിലെ ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ നടക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ഐ എസ് എൽ അധികൃതരും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനിടയിലും ഈ സീസണിൽ ടൂർണമെന്റ് ഉണ്ടാകുമെന്ന് വാക്ക് നൽകുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് എന്ന നിലയിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ ഇത്തവണ നടക്കുമെന്ന് ഉറപ്പു നൽകുന്നതായി കല്യാണ് ചൗബെ പറഞ്ഞു. ആരാധകർ കാത്തിരുന്ന ഐ എസ് എൽ സീസൺ ഇത്തവണ ഉണ്ടാകുമെന്നാണ് എ ഐ എഫ് എഫ് പ്രസിഡന്റ് ഉറപ്പ് നൽകുന്നത്.
