Uncategorized

മാനേജ്മെന്റിന് മുന്നറിയിപ്പുമായി മഞ്ഞപ്പട👀🔥ട്രാൻസ്ഫർ കാര്യങ്ങളിൽ ആരാധകരുടെ താക്കീത് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി വരാൻ പോകുന്ന സീസണിന് മുൻപായി ട്രാൻസ്ഫർ സൈനിങ്സ് പൂർത്തീകരിക്കാനുള്ള ശ്രമങ്ങളിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിന് മുൻപായുള്ള സമ്മർ  ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കുവാനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഓഗസ്റ്റ് 31ന് അവസാനിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിന് മുൻപായി പുതിയ താരങ്ങളെ ടീമിലെത്തിക്കേണ്ടത് ബ്ലാസ്റ്റേഴ്സിന് മുന്നിലെ വെല്ലുവിളിയാണ്.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ് ഇനി ടീമിൽ ഇല്ല👀അപ്രതീക്ഷിത പ്രഖ്യാപനവുമായി ബ്ലാസ്റ്റേഴ്‌സ്.!!

ആരാധകരുടെ നിരന്തരമായ പ്രതിഷേധത്തിനിടയിലും ട്രാൻസ്ഫർ ജാലകം തുറന്നതിനു ശേഷം സൈനിംഗ്സ് സ്വന്തമാക്കും എന്ന ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ അഭിക് ചാറ്റാർജിയുടെ വാഗ്ദാനങ്ങൾ ബ്ലാസ്റ്റേഴ്സ് നിറവേറ്റുമോ എന്ന് വൈകാതെ അറിയാം.

Also Read  –  ഈയൊരു സൈനിങ് പോയത് കാരണം ഡേവിഡ് ആശാനും ബ്ലാസ്റ്റേഴ്സിന് പുറത്ത് പോവുമോ??

വർഷങ്ങളും ട്രാൻസ്ഫർ ജാലകങ്ങളും മാറിമാറി വരുന്നുണ്ടെങ്കിലും ട്രാൻസ്ഫർ കാര്യങ്ങളിലെ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ മന്ദഗതി മാറുന്നില്ലെന്ന് അഭിപ്രായപ്പെട്ട മഞ്ഞപ്പട അവസാന നിമിഷ തിരക്കിട്ട ട്രാൻസ്ഫർ നീക്കങ്ങളിലേക്ക് നീങ്ങാതെ ഇപ്പോൾ തന്നെ ട്രാൻസ്ഫർ സൈനിങ്സ് കൊണ്ടുവരൂ എന്നാണ് ബ്ലാസ്റ്റേഴ്സിനോട് പറയുന്നത്.

Also Read  –  ഈയൊരു സൈനിങ് പോയത് കാരണം ഡേവിഡ് ആശാനും ബ്ലാസ്റ്റേഴ്സിന് പുറത്ത് പോവുമോ??

ട്രാൻസ്ഫർ ജാലകം തുറന്ന് കഴിഞ്ഞു, ഇനി കേരള ബ്ലാസ്റ്റേഴ്‌സ് സൈനിങ്സ് ഇപ്പോൾ കൊണ്ടുവരാനുള്ള തിടുക്കം കാണിക്കണം എന്നാണ് ആരാധകർ പറയുന്നത്. പതിവ് പോലെ അവസാന നിമിഷം വരെ കാത്തിരുന്ന ഒന്നോ രണ്ടോ സൈനിങ്സ് പൂർത്തിയാക്കുന്ന മനോഭാവം ഇത്തവണ ആവർത്തിക്കരുതെന്ന് ആരാധകർ മുന്നറിയിപ്പും നൽകുന്നുണ്ട്.

Also Read  –  ശെരിക്കും മടുത്തു! ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ നീക്കങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ചു ലൂണ👀