Uncategorized

ഈയൊരു സൈനിങ് പോയത് കാരണം ഡേവിഡ് ആശാനും ബ്ലാസ്റ്റേഴ്സിന് പുറത്ത് പോവുമോ??

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യിൽ തന്നോടൊപ്പം എത്തിയ യൂറോപ്യിൻ സഹപരിശീലകന്റെ തിരിച്ചുപോക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകന്റെ ഭാവി സംശയത്തിലാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരമുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ പരിശീലകനായ ഡേവിഡ് കറ്റാലക്കൊപ്പം ക്ലബ്ബിന്റെ ആദ്യ കിരീടം സ്വന്തമാക്കാം എന്ന പ്രതീക്ഷയോടെയാണ് മുന്നോട്ടുപോകുന്നത്.

Also Read –   ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മെന്റാലിറ്റി മാറ്റണം.!! കലിപ്പടക്കി കപ്പടിക്കാൻ ആശാൻ റെഡിയാണ്🔥

അതേസമയം കേരള ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തതിന് രണ്ടു മാസങ്ങൾക്കുശേഷം ബ്ലാസ്റ്റേഴ്സിനോട് വിട പറയുകയാണ് ഡേവിഡ് കറ്റാലക്കൊപ്പം ബ്ലാസ്റ്റേഴ്സിൽ എത്തിയ സഹപരിശീലകനായ റഫ മോണ്ടിനെഗ്രോ.

Also Read –   ട്രാൻസ്ഫർ സൈനിങ്സിനായി കാത്തിരുന്ന നിമിഷം വന്നു👀🔥ഇനി ബ്ലാസ്റ്റേഴ്‌സ് തകർക്കും 🔥

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ചെറിയ സമയം ചെലവഴിച്ച റാഫയുടെ തിരിച്ചുപോക്ക് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ സ്പാനിഷ് തന്ത്രജ്ഞൻ ഡേവിഡ് കറ്റാലയുടെ ബ്ലാസ്റ്റേഴ്സിലെ ഭാവിയെ സംശയത്തിലാക്കുന്നുണ്ടോ എന്ന് ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ നിലവിൽ ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം വരാൻ പോകുന്ന സീസണിൽ ഡേവിഡ് കറ്റാല ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read –   ആരെയും പേടിയില്ല, എല്ലാവരെയും തോൽപിക്കാനുള്ള മെന്റാലിറ്റി ബ്ലാസ്റ്റേഴ്സിനുണ്ടാവുമെന്ന് ആശാൻ🔥

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം വരാൻ പോകുന്ന സീസണിൽ എല്ലാ മത്സരങ്ങളിലും വിജയിക്കണം എന്ന്  അഭിപ്രായപ്പെട്ടിട്ടുള്ള പരിശീലകൻ ഡേവിഡ് കറ്റാല ബ്ലാസ്റ്റേഴ്‌സ് ടീമിനെ അടുത്ത ഐ എസ് എൽ സീസണിലേക്ക് വേണ്ടി ശക്തമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സീസണിനെ കാത്തിരിക്കുന്നത് .

Also Read –   ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ് ഇനി ടീമിൽ ഇല്ല👀അപ്രതീക്ഷിത പ്രഖ്യാപനവുമായി ബ്ലാസ്റ്റേഴ്‌സ്.!!