🔥
ഐ എസ് എൽ വരാൻ പോകുന്ന സീസണിന് മുന്നോടിയായി പുതിയ സൈനിംഗ് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതിനു മുൻപായി ഒരു സൈനിങ് മാത്രമാണ് പൂർത്തിയാക്കിയത്.
Also Read – അൽവാരോയും ഡയസും ദിമിയുമെല്ലാം പോവാൻ കാരണം മാനേജ്മെന്റ് തന്നെ👀ഏറ്റവും വലിയ പ്രശ്നം ഇതാണ്..
ഇന്ത്യൻ സൂപ്പർ ലീഗിന്റെ സമ്മർ ട്രാൻസ്ഫർ വിൻഡോ ഇന്ന് തുറന്നിരിക്കുകയാണ്. ഇന്നുമുതൽ ഓപ്പൺ ആയ സമ്മർ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് 31നാണ് അവസാനിക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാവാൻ ആശാൻ കൊണ്ടുവന്ന സൂപ്പർഹീറോ🔥ഒടുവിൽ ബ്ലാസ്റ്റേഴ്‌സിൽ പരാജയമായി തീർന്നു..
ഈയൊരു സമയകാലയളവിൽ ഐഎസ്എൽ ടീമുകൾക്ക് ആവശ്യമായ ട്രാൻസ്ഫർ കൈമാറ്റങ്ങൾ പൂർത്തീകരിക്കാനാവും. ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതിനുശേഷം ഫ്രീ ട്രാൻസ്ഫറിലൂടെ അല്ലാതെ ട്രാൻസ്ഫർ കൈമാറ്റങ്ങൾ നടത്തുവാൻ ക്ലബ്ബുകൾക്ക് കഴിയില്ല.
ഓഗസ്റ്റ് 31 വരെയുള്ള സമയത്തിനുള്ളിൽ മറ്റു ക്ലബ്ബുകളിൽ നിന്നും താരങ്ങളെ ട്രാൻസ്ഫർ തുക നൽകി വാങ്ങുവാനും വിൽക്കുവാനും കഴിയും. ഐ എസ് എൽ വരാൻ പോകുന്ന സീസണിന് മുൻപായി ടീമിനെ മാറ്റിയെടുക്കാനുള്ള മികച്ച അവസരമാണ് സമ്മർ ട്രാൻസ്ഫർ വിൻഡോ നൽകുന്നത്.
Also Read – ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മെന്റാലിറ്റി മാറ്റണം.!! കലിപ്പടക്കി കപ്പടിക്കാൻ ആശാൻ റെഡിയാണ്🔥