ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈ കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനുശേഷം പുതിയ പരിശീലകനെ കൊണ്ടുവന്ന് അടുത്ത സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുകയാണ്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാവാൻ ആശാൻ കൊണ്ടുവന്ന സൂപ്പർഹീറോ🔥ഒടുവിൽ ബ്ലാസ്റ്റേഴ്‌സിൽ പരാജയമായി തീർന്നു..
സ്പെയിനിൽ നിന്നും ഡേവിഡ് കറ്റാലയെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിലേക്ക് വേണ്ടി കൊണ്ടുവന്നത്. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഡേവിഡ് ആശാനോടൊപ്പം എത്തിയ സഹപരിശീലകൻ കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരിക്കുകയാണ്.
Also Read – ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മെന്റാലിറ്റി മാറ്റണം.!! കലിപ്പടക്കി കപ്പടിക്കാൻ ആശാൻ റെഡിയാണ്🔥
യൂറോപ്പിൽ നിന്നുമുള്ള റഫ മോണ്ടിനെഗ്രോ എന്ന പരിശീലകനാണ് രണ്ട് മാസം കൊണ്ട് ബ്ലാസ്റ്റേഴ്സിനോടൊപ്പമുള്ള സമയം പൂർത്തിയാക്കി യാത്ര തിരിച്ചത്. അടുത്ത സീസണിൽ റഫ ബ്ലാസ്റ്റേഴ്‌സിനോടോപ്പമുണ്ടാവുമെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ നൽകുന്നതാണ് പരിശീലകന്റെ അപ്ഡേറ്റ്.
Also Read – ട്രാൻസ്ഫർ സൈനിങ്സിനായി കാത്തിരുന്ന നിമിഷം വന്നു👀🔥ഇനി ബ്ലാസ്റ്റേഴ്‌സ് തകർക്കും 🔥
സൂപ്പർ കപ്പിൽ ഡേവിഡ് കറ്റാലക്കും സഹ പരിശീലകന്മാർക്കും കീഴിലാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ അണിനിരന്നതേങ്കിലും ഈസ്റ്റ് ബംഗാളിന് പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനോട് തോൽക്കേണ്ടി വന്നു, ഈ രണ്ട് ഒഫീഷ്യൽ മത്സരങ്ങൾ അല്ലാതെ മറ്റൊരു ഒഫീഷ്യൽ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകന്മാർക്ക് കീഴിൽ അണിനിരന്നിട്ടില്ല. എന്തായാലും റഫ മോണ്ടിനെഗ്രോ എന്ന സഹപരിശീലകൻ ക്ലബ്ബിന് പുറത്ത് പോയതായി ബ്ലാസ്റ്റേഴ്സ്അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
Also Read – ആരെയും പേടിയില്ല, എല്ലാവരെയും തോൽപിക്കാനുള്ള മെന്റാലിറ്റി ബ്ലാസ്റ്റേഴ്സിനുണ്ടാവുമെന്ന് ആശാൻ🔥