ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ നിരവധി തിരിച്ചടികൾ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തുടർച്ചയായ മൂന്ന് ഐ എസ് എൽ സീസണിൽ പ്ലേഓഫ് നേടിയതിന് പിന്നാലെ ഈ സീസണിൽ പ്ലേഓഫ് സാധ്യതകൾ ഏകദേശം കൈവിട്ടുകഴിഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ നന്നായി കളിച്ചു ഈ സീസണിനോട് വിട പറയാനാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. അതേസമയം കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഈ സീസണിലെ അവസാനത്തെ മത്സരവും കളിക്കാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സ്.
വരുന്ന വെള്ളിയാഴ്ച വൈകിട്ട് 7 30ന് മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം അരങ്ങേറുന്നത്. പ്ലേ ഓഫ് സ്ഥാനത്തിന് വേണ്ടി പോരാടുന്ന മുംബൈ സിറ്റി എഫ്സിക്ക് ലീഗിലെ ശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ നിന്നും ഒരു പോയിന്റ് മാത്രമാണ് പ്ലേഓഫ് നേടാൻ വേണ്ടത്.
അതിനാൽ ബ്ലാസ്റ്റേഴ്സിനെതിരെ സമനില ലഭിക്കുകയാണെങ്കിൽ പോലും എതിരാളികളായ മുംബൈ സിറ്റി പ്ലേഓഫിൽ യോഗ്യത നേടുന്ന അവസാന ടീമായി മാറും. പ്ലേഓഫ് കാത്തിരിക്കുന്ന മുംബൈ സിറ്റിക്കെതിരെ സ്വന്തം ആരാധകർക്ക്മുന്നിൽ സീസണിലെ അവസാന ഹോം മത്സരം വിജയം നേടാനാണ് ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്
