ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര വിദേശ താരങ്ങളാൽ സമ്പന്നമായിരുന്നു. നോഹ് സദോയിയും പെപ്രയും ജീസസുമെല്ലാമായി ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം ശക്തമായിരുന്നു.
ഈ വിദേശതാരങ്ങൾക്കൊപ്പം മുന്നേറ്റത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചത് 18കാരനായ ഇന്ത്യൻ താരം കോറോ സിങ് കൂടിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ബി ടീമിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ താരം ഈ സീസണിൽ സീനിയർ ടീമിനോടൊപ്പം നിരവധി മത്സരങ്ങളാണ് കളിച്ചത്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൂപ്പർതാരം പുറത്തേക്ക്!! പകരം പുതിയ ഫോറിൻ സൈനിങ്😍🔥
കേരള ബ്ലാസ്റ്റേഴ്സിന്റെ 18 കാരനായ ഈ താരത്തിനെ തങ്ങളുടെ റഡാറിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഡെന്മാർക് സൂപ്പർ ലീഗ് ക്ലബ്ബായ ബ്രണ്ട്ബയ് ഐ എഫ്. ബ്ലാസ്റ്റേഴ്സിന്റെ യുവതാരത്തിന്റെ പ്രകടനം ഡാനിഷ് ക്ലബ് നിരീക്ഷിക്കുന്നുണ്ട്.
Also Read – ഐഎസ്എല്ലിലെ വമ്പന്മാരെയും ബ്ലാസ്റ്റേഴ്‌സ് കീഴടക്കും👀🔥ആശാന്റെ കയ്യിൽ വ്യക്തമായ പ്ലാനുകളുണ്ട്..
കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഡാനിഷ് സൂപ്പർ ലീഗിലേക്ക് എത്തുവാൻ കോറോ സിങ്ങിന് അവസരം ലഭിച്ചാൽ മികച്ച ലെവലിൽ തന്റെ കളി തുടരാൻ ബ്ലാസ്റ്റേഴ്‌സ് യുവതാരത്തിന് കഴിയും.
Also Read – കൊച്ചി മാത്രമല്ല, മലബാറിൽ ഹോം മത്സരങ്ങൾ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് വരുന്നു😍🔥