Indian Super League

ഐഎസ്എല്ലിലെ വമ്പന്മാരെയും ബ്ലാസ്റ്റേഴ്‌സ് കീഴടക്കും👀🔥ആശാന്റെ കയ്യിൽ വ്യക്തമായ പ്ലാനുകളുണ്ട്..

ഇവാൻ വുകമനോവിച് പടിയിറങ്ങിയതിനു ശേഷം ഈ സീസണിൽ പ്ലേ ഓഫ് പോലും കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്പെയിനിൽ നിന്നുമാണ് പുതിയ പരിശീലകനെ ടീമിൽ എത്തിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതുതായി കൊണ്ടുവന്ന പരിശീലകനായ മൈകൽ സ്റ്റാറെയെ സീസണിന് മധ്യഭാഗത്തു വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്താക്കി.

തുടർന്ന് താൽക്കാലിക പരിശീലകന്മാരെ വച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ബാക്കി മത്സരങ്ങൾ കൂടി കളിച്ചു സീസൺ പൂർത്തിയാക്കിയത്. വരാനിരിക്കുന്ന സൂപ്പർ കപ്പ് പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയെ കൊണ്ടുവന്നു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലെത്തിയതിന് ശേഷം ടീമിനോടൊപ്പമുള്ള തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ച ഡേവിഡ് കറ്റാല കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം സാധ്യമായ എല്ലാ മത്സരങ്ങളും വിജയിക്കണമെന്ന ലക്ഷ്യം തുറന്നു പറഞ്ഞു.

Also Read-  ഡേവിഡിന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു, എതിരാളികളും തീയതിയും ഉറപ്പിച്ചു👀🔥

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം സാധ്യമായ എല്ലാ മത്സരങ്ങളിലും വിജയിക്കണം എന്നാണ് ലക്ഷ്യം എന്ന് തുറന്നു പറഞ്ഞു ബ്ലാസ്റ്റേഴ്സ് പരിശീലകൻ ലീഗിലെ എല്ലാ ടീമുകളോടും ശക്തമായി പോരാടാനുള്ള ശക്തി തന്റെ ടീമിന് വേണമെന്നും പറഞ്ഞു. എതിരാളികളോട് മല്ലടിക്കാൻ കഴിയുന്ന ടീമായി ബ്ലാസ്റ്റേഴ്സിനെ മാറ്റുമെന്ന സൂചനയാണ് പുതിയ ബ്ലാസ്റ്റേഴ്സ് പരിശീലകൻ നൽകിയത്.

Also Read-  ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൂപ്പർതാരം പുറത്തേക്ക്!! പകരം പുതിയ ഫോറിൻ സൈനിങ്😍🔥