ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അവസാനിച്ചു കഴിഞ്ഞതോടെ ഇന്ത്യൻ ഫുട്ബോൾ സീസണിൽ ബാക്കിയുള്ളത് സൂപ്പർ കപ്പ് ടൂർണമെന്റ് കൂടിയാണ്. ഈ മാസം ഒഡീഷ്യയിൽ വച്ചാണ് സൂപ്പർ കപ്പ് ടൂർണമെന്റ് അരങ്ങേറുന്നത്.
സൂപ്പർ കപ്പ് ടൂർണമെന്റിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനെ സ്പെയിനിൽ നിന്നും ടീം ക്യാമ്പിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. സ്പാനിഷ് പരിശീലകനായ ഡേവിഡ് കറ്റാലയാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുക.
Also Read – ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ് റൂമർ യാഥാർഥ്യമായിരുന്നു, ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാ..
ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സിന് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി സ്വന്തമാക്കാനുള്ള അവസരമാണ് സൂപ്പർ കപ്പ് ടൂർണമെന്റ് നൽകുന്നത്.
Also Read – കൂടുതൽ ക്യാഷ് തന്നാൽ വിൽക്കാം!!സൂപ്പർ താരത്തിന് ഉയർന്ന വിലയിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്👀🔥
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൂപ്പർ കപ്പിലെ ആദ്യ മത്സരം ശക്തരായ ഈസ്റ്റ് ബംഗാളിനെതിരെയാണ് അരങ്ങേറുന്നത്. നിലവിലെ സൂപ്പർ കപ്പ് ജേതാക്കളായ ഈസ്റ്റ് ബംഗാളിനെതിരെ ടൂർണമെന്റ്ലെ ഉദ്ഘാടന മത്സരത്തിൽ ഏപ്രിൽ 20നാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുന്നത്. പുതിയ പരിശീലകന് കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ പെർഫോമൻസ് കാണുവാൻ കാത്തിരിക്കുകയാണ് ആരാധകർ.
Also Read – എതിരാളികൾക്ക് കിട്ടാത്ത വിദേശസൈനിങ് ബ്ലാസ്റ്റേഴ്‌സിൽ!! അവർ നോക്കിയത് നമ്മൾ സൈനിങ് തൂക്കി😍🔥