indian super league

ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൂപ്പർതാരം പുറത്തേക്ക്!! പകരം പുതിയ ഫോറിൻ സൈനിങ്😍🔥

അടുത്ത സീസണിന് മുൻപായി ടീമിൽ  മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള ടീമിലുള്ള ചില താരങ്ങളെ ഒഴിവാക്കിയേക്കും. പകരം പുതിയ താരങ്ങളായിരിക്കും ബ്ലാസ്റ്റേഴ്സിൽ എത്തുക.

ഇന്ത്യൻ സൂപ്പർ ലീഗ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സൂപ്പർ കപ്പ് ടൂർണമെന്റ്ന് മുൻപായി ഒരുക്കങ്ങൾ കൊച്ചിയിൽ വച്ച് ആരംഭിച്ചു കഴിഞ്ഞു. സ്പെയിനിൽ നിന്നും പുതിയ പരിശീലകനെ കൊണ്ടുവന്നാണ് ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിന് ഒരുങ്ങുന്നത്.

അതേസമയം സൂപ്പർ കപ്പ് ടൂർണമെന്റിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും നിരവധി താരങ്ങൾ പുറത്തേക്ക് പോകാനും ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് സൈനിങ്ങുകളും പ്രതീക്ഷിക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിലവിലുള്ള ഏക ഡിഫൻസ് താരമായ മിലോസ് ഡ്രിൻസിചിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിന് ഒഴിവാക്കിയതാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മിലോസിനെ ഒഴിവാക്കി പകരം പുതിയ വിദേശ ഡിഫൻസീവ് താരങ്ങളെ കൊണ്ടുവരാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്. പുതിയ പരിശീലകനും ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങുകളെ കണ്ടെത്തുന്നതിൽ നിർണ്ണായക റോൾ വഹിക്കും.

Also Read-  ഡേവിഡിന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു, എതിരാളികളും തീയതിയും ഉറപ്പിച്ചു👀🔥

https://youtu.be/kjgXJJRAUhQ?si=L9l1JSW0C8i46Yr6