ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ തങ്ങളുടെ മത്സരങ്ങൾ കഴിഞ്ഞതോടെ സൂപ്പർ കപ്പ് ടൂര്‍ണമെന്റിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഈ മാസം 20ന് ഒഡീഷ്യയിൽ വച്ചാണ് സൂപ്പർ കപ്പ് തുടക്കം കുറിക്കുന്നത്.
സൂപ്പർ കപ്പ് അവസാനിക്കുന്നതോടെ ഇന്ത്യൻ ഫുട്ബോളിലെ ഈ സീസൺ കഴിയും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നിലവിൽ ഓരോ ടീമുകളും പതിയെ ആരംഭിക്കുന്നുണ്ട്.
Also Read- ഡേവിഡിന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു, എതിരാളികളും തീയതിയും ഉറപ്പിച്ചു👀🔥
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും അടുത്ത സീസണിലേക്കുള്ള ട്രാൻസ്ഫർ പദ്ധതികളും മറ്റുമായി നീങ്ങുകയാണ്. അടുത്ത സീസണിൽ കൊച്ചിയെ കൂടാതെ കോഴിക്കോടും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം മത്സരങ്ങൾ നടത്താനുള്ള ആലോചനകൾ പരിഗണനയിലുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ അഭിക് ചാറ്റർജി
വ്യക്തമാക്കി.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൂപ്പർതാരം പുറത്തേക്ക്!! പകരം പുതിയ ഫോറിൻ സൈനിങ്😍🔥
ഇത് സംബന്ധിച്ചു കാര്യങ്ങൾ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഐ എസ് എൽ ലീഗ് ഈ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും അഭിക് പറഞ്ഞു. ഇനിയും കുറച്ചു കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഉണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ പറഞ്ഞു.
Also Read – ഐഎസ്എല്ലിലെ വമ്പന്മാരെയും ബ്ലാസ്റ്റേഴ്‌സ് കീഴടക്കും👀🔥ആശാന്റെ കയ്യിൽ വ്യക്തമായ പ്ലാനുകളുണ്ട്..