ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി വിദേശ സൈനിംഗ് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കുന്നതിന് അരികിൽ വരെ എത്തിയെങ്കിലും പരാജയപ്പെട്ടുപോയി.
Also Read – ബോറുസിയ ഡോർട്ട്മുണ്ടിനെതിരെ ഗോളടിച്ചു രാഹുൽ🔥ചെക്കന്റെ ടീം ജയിച്ചു തുടങ്ങീട്ടോ..
കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ആഗ്രഹിച്ച സ്പാനിഷ് സ്ട്രൈകറുടെ മെഡിക്കൽ പരാജയപ്പെട്ടതോടെ ക്ലബ്ബ് സൈൻ ചെയ്യാനുള്ള തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞു. പകരം പുതിയൊരു വിദേശ സ്ട്രൈക്കർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് നീക്കങ്ങൾ നടത്തുമെന്നാണ് മാർകസ് അപ്ഡേറ്റ് നൽകിയത്.
Also Read – ISL ൽ നിന്നും തകർപ്പൻ മലയാളി യുവതാരത്തിന്റെ സൈനിങ് തൂക്കി കേരള😍🔥
എന്നാൽ ഇനിയുമൊരു വിദേശ മുന്നേറ്റനിര താരത്തിനെ ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ടോ എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. പെപ്രക്ക് പകരമാണ് വരുന്നതെങ്കിലും ജീസസ്, നോഹ് സദോയി എന്നിവരും കൂടാതെ തൊട്ടുപിന്നിൽ ലൂണയുമുള്ള കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയിലേക്ക് പുതിയൊരു വിദേശ താരത്തിനെ കൂടി കൊണ്ടുവരുന്നതിനേക്കാൾ നല്ലത് ഡിഫൻസിലേക്കോ അല്ലെങ്കിൽ മധ്യനിരയിലേക്കോ മികച്ച വിദേശ താരങ്ങളെ കൊണ്ടുവരുന്നതാണ് എന്നാണ് ആരാധകരുടെ അഭിപ്രായങ്ങൾ.
Also Read – ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ് സൂചനകളെല്ലാം ഈ ലാലിഗ താരത്തിലേക്കാണ്👀🔥പക്ഷെ ചെറിയൊരു ട്വിസ്റ്റ്ണ്ട്.!!
നിലവിൽ ഡിഫൻസിൽ ഏക വിദേശ താരവുമായാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. മിലോസിനെ ഒഴിവാക്കി പകരം പുതിയൊരു വിദേശ താരത്തിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങളുണ്ടെങ്കിലും ഈ സീസണിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച ഡിഫൻസിലേക്ക് രണ്ടാമതൊരു വിദേശ താരത്തിനെ കൊണ്ടുവരികയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും. മുന്നേറ്റനിരയിൽ ഇതിനോടകം മികച്ച താരങ്ങളുള്ള ബ്ലാസ്റ്റേഴ്സിന് മുന്നേറ്റത്തിൽ ഇനി ഇന്ത്യൻ താരങ്ങൾക്ക് അവസരം കൊടുക്കുന്നതായിരിക്കും ഏറ്റവും മികച്ച ഓപ്ഷൻ.
