നിലവിൽ പുറത്തുവരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് സ്ട്രൈകറെ സ്വന്തമാക്കാൻ നേരത്തെ മുതൽ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയിരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അവസാന നിമിഷമാണ് സൂപ്പർതാരത്തിനെ സൈൻ ചെയ്യുന്നതിൽ നിന്നും പിന്തിരിഞ്ഞത്.
Also Read – ബ്ലാസ്റ്റേഴ്സിൽ അഴിച്ചുപണി തുടങ്ങി👀പരിശീലകനുൾപ്പടെ കൂട്ടപുറത്താക്കൽ.!!
ബംഗ്ലൂരിൽ വച്ച് നടന്ന മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടതോടെ സ്പാനിഷ് താരത്തിനെ സൈൻ ചെയ്യാനുള്ള തീരുമാനത്തിൽ നിന്നും ബ്ലാസ്റ്റേഴ്സ് പിന്തിരിഞ്ഞതായാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ മറ്റൊരു വിദേശ താരത്തിനു വേണ്ടിയാണ് ബ്ലാസ്റ്റേഴ്സിന്റെ തിരച്ചിൽ.
Also Read – കിടിലൻ യൂറോപ്യൻ സൈനിങ് പോയതിന് പിന്നാലെ അടുത്ത സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥
അതേസമയം ഈ ഒരു സ്പാനിഷ് താരം ആരാണെന്നതിനെ കുറിച്ചുള്ള സൂചനകളെല്ലാം വിരൽ ചൂണ്ടുന്നത് ഐഎസ്എല്ലിൽ കളിച്ചു പരിചയസമ്പത്തുള്ള നിലവിൽ ലാലിഗ സെക്കൻഡ് ഡിവിഷൻ ടീമായ മലാഗയുടെ താരമായ സെർജിയോ കാസ്റ്റലിലേക്കാണ്.
Also Read – ബോറുസിയ ഡോർട്ട്മുണ്ടിനെതിരെ ഗോളടിച്ചു രാഹുൽ🔥ചെക്കന്റെ ടീം ജയിച്ചു തുടങ്ങീട്ടോ..
മുൻപ് ജംഷഡ്പൂര് എഫ് സി ക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ ജേഴ്സി അണിഞ്ഞിട്ടുള്ള ഈ സ്പാനിഷ് സൂപ്പർതാരത്തിനെ സൈൻ ചെയ്യുവാൻ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ നേരത്തെ മുതലുണ്ട്. എന്തായാലും ഈയൊരു ട്രാൻസ്ഫർ സാധ്യതകൾ അവസാന നിമിഷം അവസാനിച്ചതോടെ പുതിയൊരു സ്ട്രൈകർ വിദേശതാരത്തിനായി ബ്ലാസ്റ്റേഴ്‌സ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
Also Read – ISL ൽ നിന്നും തകർപ്പൻ മലയാളി യുവതാരത്തിന്റെ സൈനിങ് തൂക്കി കേരള😍🔥