ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഓരോ ഐ എസ് എൽ ടീമുകളും ഒരുങ്ങുമ്പോൾ മറുഭാഗത്ത് ഐ ലീഗിൽ കിരീടം സ്വന്തമാക്കി ഐ എസ് എലിലേക്ക് പ്രമോഷൻ നേടുവാൻ ഒരുങ്ങുകയാണ് ഗോകുലം കേരള എഫ്സി ഉൾപ്പെടെയുള്ള ഐ ലീഗ് ടീമുകൾ.
Also Read – വെടിച്ചില്ല് യൂറോപ്യൻ സൈനിങ് കണ്മുന്നിൽ നഷ്ടമായി👀 കാരണം ഇതാണ്..
ഐ ലീഗിന്റെ വരാൻ പോകുന്ന സീസണിനു മുന്നോടിയായി സൈനിങ്സ് പൂർത്തിയാക്കുന്ന ഗോകുലം കേരള എഫ് സി യുവ മലയാളീ സൂപ്പർ താരത്തിന് ഐ എസ് എലിൽ നിന്നും സ്വന്തമാക്കിയിരിക്കുകയാണ്.
Also Read – വെടിച്ചില്ല് യൂറോപ്യൻ സൈനിങ് കണ്മുന്നിൽ നഷ്ടമായി👀 കാരണം ഇതാണ്..
കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നു വേണ്ടി പന്ത് തട്ടിയ മലയാളി യുവതാരമായ ഷിഖിൽ നാംബ്രത്തിനെയാണ് ഗോകുലം കേരള രണ്ടുവർഷത്തെ കരാറിൽ ടീമിൽ എത്തിച്ചത്.
Also Read – ബ്ലാസ്റ്റേഴ്സിൽ അഴിച്ചുപണി തുടങ്ങി👀പരിശീലകനുൾപ്പടെ കൂട്ടപുറത്താക്കൽ.!!
ഐ എസ് എൽ ക്ലബ്ബ്മായി കരാർ അവസാനിച്ച 22 കാരനായ താരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ഗോകുലം കേരള സ്വന്തമാക്കുന്നത്. അറ്റാക്കിങ് മിഡ്‌ഫീൽഡ് പൊസിഷനിൽ കളിക്കുന്ന മലയാളി യുവതാരത്തിനെ തന്റെ കഴിവ് തെളിയിക്കാനുള്ള കരിയറിലെ മറ്റൊരു അവസരം കൂടിയാണ് ഗോകുലം കേരളയിൽ തുടങ്ങുന്നത്.
Also Read – കിടിലൻ യൂറോപ്യൻ സൈനിങ് പോയതിന് പിന്നാലെ അടുത്ത സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥