Uncategorized

ലൂണയുടെ പകരക്കാരൻ സൈനിങ്ങിന് യൂറോപ്പിൽ ചരിതം രചിക്കുന്നു👀🔥ബ്ലാസ്റ്റേഴ്‌സിന് അഭിമാനമാണിത്.!!

ചുരുങ്ങിയ സമയം കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ സൂപ്പർതാരമാണ് കഴിഞ്ഞ ദിവസം യൂറോപ്പ്യൻ ദേശീയ ടീമിൽ നാഴികക്കല്ല് പിന്നിട്ടത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. അതേസമയം പുതിയ വിദേശ താരങ്ങൾക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സ്നടത്തുന്നുണ്ട്.

Also Read  –  ഇവാൻ ആശാനെയും സ്റ്റാറെയും  ഒഴിവാക്കിയ മാനേജ്മെന്റിന്റെ ചതികുഴി ഇതാണ്…

കഴിഞ്ഞ സീസണിൽ പരിക്ക് ബാധിച്ച് നായകനായ അഡ്രിയാൻ ലൂണ പുറത്തിരുന്നപ്പോൾ  കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിന്റർ ട്രാൻസ്ഫർ വിൻഡോയിലൂടെ പകരമായി കൊണ്ടുവന്ന സൈനിങ് ആണ് ലിത്വനിയൻ ദേശീയ ടീം നായകനായ ഫെഡോർ സെർനിച്ചിന്റെത്.

Also Read  –  കരോലീസിനെ പുറത്താക്കാനുള്ള തീരുമാനം പിൻവലിച്ചോ? ഉത്തരം പറയാതെ മാനേജ്മെന്റ്👀

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ചുരുങ്ങിയ സമയം കൊണ്ട് മികച്ച പ്രകടനം നടത്തിയ താരം 10 മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകൾ സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞത്.

Also Read  –  വരുന്നത് കൊലകൊമ്പൻ തന്നെ👀🔥കരോലീസും പറയുന്നു ലെവൻ പുലിയാണ്.!!

ലോകകപ്പ്‌ യോഗ്യത മത്സരങ്ങളിൽ മാൾട്ടക്കെതിരെ കളിച്ച ഫെഡോർ തന്റെ കരിയറിൽ ലിത്വനിയക്ക് വേണ്ടി 100 മത്സരങ്ങൾ പൂർത്തിയാക്കി.  2012 മുതൽ കളിക്കുന്ന താരം ഈ 100 മത്സരങ്ങളിൽ നിന്നും 15 ഗോളുകളും സ്വന്തം രാജ്യത്തിനുവേണ്ടി നേടിയിട്ടുണ്ട്. അതേസമയം മാൾട്ടക്കെതിരായ മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്.

Also Read  –  ഫോറിൻ ക്ലബ്ബുമായി കേരള ബ്ലാസ്റ്റേഴ്‌സ് കൈകോർക്കുന്നു👀🔥വമ്പൻ പ്രഖ്യാപനം വരുന്നുണ്ട്🔥