Uncategorized

കരോലീസിനെ പുറത്താക്കാനുള്ള തീരുമാനം പിൻവലിച്ചോ? ഉത്തരം പറയാതെ മാനേജ്മെന്റ്👀

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരാൻ പോകുന്ന പുതിയ സീസണിന് മുൻപായി ടീമിൽ മാറ്റങ്ങൾ വരുത്തി ശക്തമായി ഒരുങ്ങാനുള്ള തയ്യാറെടുപ്പുകളിലാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഉണ്ടായിരുന്ന മുഖ്യപരിശീലക സ്റ്റാഫുകളും വിദേശ താരം ഉൾപ്പെടെയുള്ള ചില താരങ്ങളും ഇതിനോടകം കേരള ബ്ലാസ്റ്റേഴ്സിനോട് ബൈ പറഞ്ഞു കഴിഞ്ഞു. സമ്മർ ട്രാൻസ്ഫർ ജാലകം തുറക്കാൻ സമയം ബാക്കിനിൽക്കേ ഇനിയും താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read  –  ബ്ലാസ്റ്റേഴ്സിൽ നിന്നും തായ്ലാൻഡിലേക്ക് വിദേശസൈനിങ്👀🔥ബ്ലാസ്റ്റേഴ്‌സിന്റെ ഒഴിവാക്കൽ തുടരും.!!

അതേസമയം നേരത്തെ പുറത്തുവന്നിരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സ്പോർട്ടിങ് ഡയറക്ടർ സ്ഥാനത്തു നിന്നും കരോലിസ് സ്കിൻകിസിനെ മാറ്റുവാൻ ബ്ലാസ്റ്റേഴ്‌സ് ചർച്ചകളുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിനെ മോശം ട്രാൻസ്ഫർ പദ്ധതികളാണ് കരോലീസിനെ ഒഴിവാക്കുന്ന ആലോചനകളിലേക്ക് നയിച്ചത്.

Also Read  –  പോവാം പോവാതിരിക്കാം.. എല്ലാം ലൂണയുടെ ഇഷ്ടം.!! പിടിച്ചു പുറത്താക്കുവാനൊന്നും മാനേജ്മെന്റിന് അവകാശമില്ല..

പകരമായി താങ്ബോയ് സിന്റോയെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിച്ചിരുന്നുവെങ്കിലും എതിരാളികൾ ഈ സൈനിങ് തൂക്കി. എന്തായാലും അടുത്ത സീസണിന് മുൻപായി കരോലീസിനെ ഒഴിവാക്കി പുതിയൊരു സ്പോർട്ടിങ് ഡയറക്ടറെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് നേരത്തെ നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും ഇതുവരെ ഫൈനൽ തീരുമാനം എടുത്തിട്ടില്ല.

Also Read  –  ബ്ലാസ്റ്റേഴ്സിൽ സുരക്ഷിതരായ ഫോറിൻ താരങ്ങൾ ഇവരാണ്👀🔥, ലൂണയുൾപ്പടെയുള്ളവർ പുറത്തേക്കോ?

നിലവിലെ സാഹചര്യം വെച്ച് നോക്കുകയാണെങ്കിൽ സമ്മർ ട്രാൻസ്ഫർ ജാലകം മുന്നിൽ നിൽക്കവേ കരോലീസ് സ്കിൻകിസ് വരാൻ പോകുന്ന സീസണിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ പദ്ധതികൾ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരോലിസ് അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടറായി തുടരാനാണ് സാധ്യതകൾ തള്ളിയാക്കളയാനാവില്ല..

Also Read  –  ഇവാൻ ആശാനെയും സ്റ്റാറെയും  ഒഴിവാക്കിയ മാനേജ്മെന്റിന്റെ ചതികുഴി ഇതാണ്…