Uncategorized

ബ്ലാസ്റ്റേഴ്സിൽ സുരക്ഷിതരായ ഫോറിൻ താരങ്ങൾ ഇവരാണ്👀🔥, ലൂണയുൾപ്പടെയുള്ളവർ പുറത്തേക്കോ?

ഐ എസ് എലിന്റെ അടുത്ത സീസണിലേക്കായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ടീമിൽ വരാൻ പോകുന്ന സീസണിൽ വിദേശതാരങ്ങളുടെ കാര്യത്തിൽ മാറ്റങ്ങളുണ്ടാവുമെന്നുറപ്പാണ്.

ഐ എസ് എല്ലിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ വിദേശ താരങ്ങളുടെ കാര്യത്തിൽ നമുക്ക് മാറ്റങ്ങൾ പ്രതീക്ഷിക്കാം. ടീമിൽ നിലവിലുള്ള ചില വിദേശ താരങ്ങളെ ഒഴിവാക്കി പകരം പുതിയ വിദേശസൈനിങ്സ് കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ.

Also Read –  ISL ൽ നിന്നും തകർപ്പൻ മലയാളി യുവതാരത്തിന്റെ സൈനിങ് തൂക്കി കേരള😍🔥

ഇതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ വിദേശ താരമായ ക്വാമി പെപ്രയെ ടീമിൽ നിലനിർത്താതെ ഒഴിവാക്കിയിരുന്നു. കൂടാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിവ് താരമായ മിലോസിനെ ഒഴിവാക്കുവാനും കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ നടക്കുന്നുണ്ട്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ് സൂചനകളെല്ലാം ഈ ലാലിഗ താരത്തിലേക്കാണ്👀🔥പക്ഷെ ചെറിയൊരു ട്വിസ്റ്റ്ണ്ട്.!!

കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന വിദേശ താരങ്ങളിൽ നോഹ് സദോയിയും ജീസസ് ജിമിനസുമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ ഈ രണ്ട് സൂപ്പർ താരങ്ങൾ പുതിയ പരിശീലകന്റെ പദ്ധതികളിലുണ്ട്.

Also Read –  സൂപ്പർ വിദേശതാരത്തിനെ മാനേജ്മെന്റ് തൂക്കി വിൽക്കുമോ? നിർണായക അപ്ഡേറ്റ് പുറത്ത്.!! – Aavesham CLUB: Powering Passion

കൂടാതെ കഴിഞ്ഞ സീസണിന്റെ അവസാന മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന ഡിഫെൻസീവ് മിഡ്‌ഫീൽഡർ ദുസാൻ ലഗാറ്ററിനെ സംബന്ധിച്ച് ഇതുവരെ യാതൊരുവിധ ട്രാൻസ്ഫർ റൂമറുകളും പുറത്തു വന്നിട്ടില്ല, മോണ്ടിനെഗ്രോ താരം ബ്ലാസ്റ്റേഴ്സിനോടൊപ്പം അടുത്ത സീസണിലും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read –  ഈ ഫോറിൻ സൈനിങ് നടന്നാൽ മാനേജ്മെന്റ് പൊട്ടത്തരമാവും.!! ശെരിയായ ട്രാൻസ്ഫർ പദ്ധതി ഇങ്ങനെയാണ്💯🔥

എന്നാൽ നായകനായ ലൂണയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും സൂപ്പർതാരത്തിനോട് പുതിയ ക്ലബ്ബിനെ കണ്ടെത്തുവാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ആവശ്യപ്പെട്ടതെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ ഉണ്ട്. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഉണ്ടാവുമോയെന്ന ചോദ്യത്തിന് ലൂണ വ്യക്തമായ മറുപടിയും നേരത്തെ നൽകിയിരുന്നില്ല.

Also Read –  ബ്ലാസ്റ്റേഴ്സിൽ നിന്നും തായ്ലാൻഡിലേക്ക് വിദേശസൈനിങ്👀🔥ബ്ലാസ്റ്റേഴ്‌സിന്റെ ഒഴിവാക്കൽ തുടരും.!!

ക്വാമി പെപ്രയെ കൂടാതെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മിലോസ് പടിയിറങ്ങുമെന്ന് ഏകദേശം ഉറപ്പിച്ച കാര്യമാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെയും തങ്ങളുടെ വിദേശ സൈനിങ് ഒന്നും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ട്രാൻസ്ഫർ ജാലകം തുറക്കുവാൻ ദിവസങ്ങൾ മാത്രം മുന്നിൽ  നിൽക്കവേ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ടീമിനെ ശക്തമാക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.

Also Read –  പോവാം പോവാതിരിക്കാം.. എല്ലാം ലൂണയുടെ ഇഷ്ടം.!! പിടിച്ചു പുറത്താക്കുവാനൊന്നും മാനേജ്മെന്റിന് അവകാശമില്ല..