Uncategorized

പോവാം പോവാതിരിക്കാം.. എല്ലാം ലൂണയുടെ ഇഷ്ടം.!! പിടിച്ചു പുറത്താക്കുവാനൊന്നും മാനേജ്മെന്റിന് അവകാശമില്ല..

ഐഎസ്എല്ലിന്റെ അടുത്ത സീസണിന് മുൻപായി  ട്രാൻസ്ഫർ നീക്കങ്ങളും സൈനിങ്‌സും സ്വന്തമാക്കാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നായകനായ ലൂണയുടെ ഭാവി സംബന്ധിച്ച് അനിശ്ചിത്വങ്ങളാണ് നിലനിൽക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതിയ വിദേശ താരങ്ങളെ കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്. സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ വിദേശ സൈനിങ്‌സ് പൂർത്തിയാക്കുവാൻ ആണ് ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ് സൂചനകളെല്ലാം ഈ ലാലിഗ താരത്തിലേക്കാണ്👀🔥പക്ഷെ ചെറിയൊരു ട്വിസ്റ്റ്ണ്ട്.!! https://aaveshamclub.com/kerala-blasters-isl-season-transfer-foreign-player-updates-2/

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ  ട്രാൻസ്ഫർ സംബന്ധമായ കാര്യങ്ങളിലേക്ക് നോക്കുകയാണെങ്കിൽ നായകനായ വിദേശ താരം അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരുന്ന കാര്യത്തിൽ ഉറപ്പു പറയാൻ ആവില്ല.

Also Read  –  സൂപ്പർ വിദേശതാരത്തിനെ മാനേജ്മെന്റ് തൂക്കി വിൽക്കുമോ? നിർണായക അപ്ഡേറ്റ് പുറത്ത്.!! – Aavesham CLUB: Powering Passion

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും താരത്തിനോട് പുതിയ ക്ലബ്ബ് തേടുവാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആവശ്യപ്പെട്ടു എന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ. കരാർ ശേഷിക്കുന്നതിനാൽ അഡ്രിയാൻ ലൂണയെ പുറത്താക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു കഴിയില്ല.

Also Read  –  ഈ ഫോറിൻ സൈനിങ് നടന്നാൽ മാനേജ്മെന്റ് പൊട്ടത്തരമാവും.!! ശെരിയായ ട്രാൻസ്ഫർ പദ്ധതി ഇങ്ങനെയാണ്💯🔥

അഡ്രിയാൻ ലൂണയുടെ തീരുമാനമാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്തു പോവണോ വേണ്ടയോ എന്നത്, ക്ലബ്ബിന് കരാറിലുള്ള താരത്തിനെ വെറുതെയങ്ങ് ഒഴിവാക്കാനാവില്ല. പക്ഷെ ബ്ലാസ്റ്റേഴ്സിന്റെ ഭാവി പ്ലാനുകളിൽ ലൂണ ഇല്ലെന്ന് മാനേജ്മെന്റ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ക്ലബ്ബിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള സമീപനങ്ങളുണ്ടാവുമ്പോൾ ലൂണ ബ്ലാസ്റ്റേഴ്സിനോട് വിട പറയാനുള്ള തീരുമാനം എടുക്കുമോ എന്നതും കാത്തിരുന്നു കാണണം.

Also Read  –  ബ്ലാസ്റ്റേഴ്സിൽ നിന്നും തായ്ലാൻഡിലേക്ക് വിദേശസൈനിങ്👀🔥ബ്ലാസ്റ്റേഴ്‌സിന്റെ ഒഴിവാക്കൽ തുടരും.!!