ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമ്മർ ട്രാൻസ്ഫർ ജാലകത്തിന് മുൻപായി തങ്ങളുടെ ആദ്യ സൈനിങ് പൂർത്തിയാക്കിയിട്ടുണ്ട്. വളരെയധികം കാത്തിരുന്ന ആരാധകർക്ക് വേണ്ടി സൂപ്പർതാരത്തിന്റെ സൈനിംഗ് ആണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.
Also Read – പോവാം പോവാതിരിക്കാം.. എല്ലാം ലൂണയുടെ ഇഷ്ടം.!! പിടിച്ചു പുറത്താക്കുവാനൊന്നും മാനേജ്മെന്റിന് അവകാശമില്ല..
മുംബൈ സിറ്റി എഫ്സിയുമായി കരാർ അവസാനിച്ച അമെയ് റനവാഡേയെ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. 2030 വരെ നീളുന്ന അഞ്ചുവർഷത്തെ കരാറിലാണ് സൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിൽ സുരക്ഷിതരായ ഫോറിൻ താരങ്ങൾ ഇവരാണ്👀🔥, ലൂണയുൾപ്പടെയുള്ളവർ പുറത്തേക്കോ?
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ അമെയ് തകർപ്പൻ പ്രകടനം നടത്തുമെന്ന പ്രതീക്ഷയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പങ്കുവെച്ചത്.
Also Read – ഇവാൻ ആശാനെയും സ്റ്റാറെയും ഒഴിവാക്കിയ മാനേജ്മെന്റിന്റെ ചതികുഴി ഇതാണ്…
വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ അമെയ് തകർപ്പൻ പ്രകടനം നടത്തുമെന്നും തുടർന്ന് ഇന്ത്യൻ നാഷണൽ ടീമിലേക്ക് താരം യോഗ്യത നേടുമെന്ന് പ്രതീക്ഷിക്കുന്നതായും കരോലിസ് പറഞ്ഞു.
Also Read – കരോലീസിനെ പുറത്താക്കാനുള്ള തീരുമാനം പിൻവലിച്ചോ? ഉത്തരം പറയാതെ മാനേജ്മെന്റ്👀