ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസൺ നടക്കുന്നത് സംബന്ധിച്ച് അനിശ്ചിതങ്ങൾ തുടരുന്ന സാഹചര്യത്തിൽ നിലവിൽ തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങളും പ്രീസീസൺ പരിശീലനവുമെല്ലാം താത്കാലികമായി ഹോൾഡ് ചെയ്തിരിക്കയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി.
അതേസമയം ഇന്ത്യൻ ഫുട്ബോളിന്റെ ഈ അവസ്ഥക്കിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ അവസ്ഥയെയും കുറിച്ച് സംസാരിച്ച ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ അഭിക് ചാറ്റാർജി ബ്ലാസ്റ്റേഴ്സിന് ഇവിടെയുള്ള സംസ്ഥാന സർക്കാരിൽ നിന്നും യാതൊരു വിധ പിന്തുണയും ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി.
മറ്റു ചില ഐ എസ് എൽ ക്ലബ്ബുകൾക്ക് അവരുടെ സംസ്ഥാന സർക്കാരിൽ നിന്നും കാര്യമായ പിന്തുണയും സഹായങ്ങളും ലഭിക്കുന്നുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ക്ക് അങ്ങനെയൊന്നും ലഭിക്കുന്നില്ല. നേരത്തെ നിരവധി പ്രശ്നങ്ങളും ബ്ലാസ്റ്റേഴ്സിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
Also Read – ഇതൊക്കെയാണ് യഥാർത്ഥ നാണക്കേട്👀 വിമർശനവുമായി ബ്ലാസ്റ്റേഴ്‌സ് സിഇഒ..
അതേസമയം 130 കോടിയിലധികം മുടക്കി ലിയോ മെസ്സിയെയും അർജന്റീനയെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതിൽ ആവേശം കാണിക്കുന്ന കായികമന്ത്രി വി അബ്ദുറഹ്മാൻ മെസ്സിയെയും അർജന്റീനയെയും ക്ഷണിക്കുവാൻ സ്പെയിനിൽ പോയതിന് 13 ലക്ഷം രൂപയാണ് ചെലവായി കാണിക്കുന്നത്. ജനങ്ങളുടെ നികുതി പണത്തിൽ നിന്നുമാണ് ഇത് ചെലവാക്കുന്നത്.
Also Read – മറ്റു ക്ലബ്ബുകളെ പോലെയല്ല, ബ്ലാസ്റ്റേഴ്സിന് സഹായമില്ലാതെ സംസ്ഥാന ഗവൺമെന്റ് എന്ന് സിഇഒ
ലിയോ മെസ്സിയും അർജന്റീനയും വരുന്ന കാര്യത്തിൽ യാതൊരു ഉറപ്പ് ഇല്ലെങ്കിലും ഇവിടെയുള്ള വളർന്നു വരുന്ന കായിക താരങ്ങൾക്ക് യാതൊരു പിന്തുണയുമില്ലാതെയാണ് അധികാരികളുടെ നീക്കങ്ങൾ. കൂടാതെ മലയാളികളുടെ ആവേശമായ ഐ എസ് എൽ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കുന്ന യാതൊരു സമീപനവും ഉണ്ടായിട്ടില്ല.
Also Read – ഐഎസ്എൽ മാത്രമാക്കണ്ട, മറ്റൊരു ടൂർണമെന്റ് കൂടി ബ്ലാസ്റ്റേഴ്‌സും ടീമുകളും കളിക്കും.!! അപ്ഡേറ്റ്..
https://x.com/abdulrahmanmash/status/1954588242747195672?t=N6WoQxfkoNfTtHWe_JmBYg&s=19
