ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ടൂർണമെന്റ് നടക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ഇത്തവണ മുൻനിര ടീമുകളാണ് നിരത്തി ലീഗ് സംഘടിപ്പിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഉറപ്പ് നൽകിയിട്ടുണ്ട്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും എഫ് എസ് ഡി എലുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുന്നത് സംബന്ധിച്ച് അവ്യക്തതകൾ വന്നത്.
എന്തായാലും ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ നടക്കുന്നത് സംബന്ധിച്ച് വ്യക്തത ലഭിക്കാത്തത് ഇന്ത്യൻ ഫുബോളിനെ സംബന്ധിച്ച് നാണക്കേടാണെന്ന് വെളിപ്പെടുത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒ അഭിക് ചാറ്റാർജി.
Also Read – മറ്റു ക്ലബ്ബുകളെ പോലെയല്ല, ബ്ലാസ്റ്റേഴ്സിന് സഹായമില്ലാതെ സംസ്ഥാന ഗവൺമെന്റ് എന്ന് സിഇഒ
ഇന്ത്യൻ ഫുട്ബോളിലെ സ്റ്റേക്ക്ഹോൾഡേഴ്സിനെ സംബന്ധിച്ച് ഇത് വലിയൊരു നാണക്കേടാണെന്നും, ഇന്ത്യൻ ഫുട്ബോളിന്റെ ദയനീയ അവസ്ഥ തുറന്നുകാട്ടുന്നതാണ് ഇതെന്നുമാണ് അഭിക് അഭിപ്രായപ്പെട്ടത്.
Also Read – ഐഎസ്എൽ മാത്രമാക്കണ്ട, മറ്റൊരു ടൂർണമെന്റ് കൂടി ബ്ലാസ്റ്റേഴ്സും ടീമുകളും കളിക്കും.!! അപ്ഡേറ്റ്..
