ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ വച്ച് നടന്ന സൂപ്പർ കപ്പ് ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ശക്തരായ മോഹൻ ബഗാനോട് പരാജയം വഴങ്ങി പുറത്തായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.
സൂപ്പർ കപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി മികച്ച തുടക്കം കുറിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തോൽവി വഴങ്ങി.
Also Read – ബ്ലാസ്റ്റേഴ്സ് ഈ സൂപ്പർതാരത്തിനെ ഒഴിവാക്കുന്നു, പകരം കിടിലൻ വിദേശസൈനിങ് ഇവിടെയുണ്ട്.. https://aaveshamclub.com/kerala-blasters-isl-season-transfer-foreign-signing-kbfc/
കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യപകുതിയിൽ ഗോൾ സ്കോർ ചെയ്ത് ബ്ലാസ്റ്റേഴ്സിന്റെ മുൻ മലയാളി സൂപ്പർ താരമായ സഹൽ അബ്ദുസമദ് മോഹൻ ബഗാന് ലീഡ് നൽകി. പിന്നീട് സുഹൈലിലൂടെ രണ്ടാമത്തെ ഗോളും സ്വന്തമാക്കിയ മോഹൻ ബഗാൻ ലീഡ് രണ്ടായി ഉയർത്തി.
Also Read – ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ കള്ളത്തരങ്ങൾ ഇത്തവണയുമുണ്ടാവുമോയെന്ന ആശങ്കയിൽ ഫാൻസ്.. https://aaveshamclub.com/kerala-blasters-isl-season-kbfc-management-updates/
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ശ്രീക്കുട്ടനിലൂടെ ഒരു ഗോൾ തിരിച്ചടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവിന് ശ്രമങ്ങൾ നടത്തിയെങ്കിലും സമയം കഴിഞ്ഞുപോയി. ഇതോടെ മോഹൻ ബഗാൻ സൂപ്പർ കപ്പ് സെമിഫൈനലിൽ പ്രവേശിച്ചു.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിങ് ഇവനാണ്??ട്രാൻസ്ഫർ അപ്ഡേറ്റ്.. https://aaveshamclub.com/kerala-blasters-isl-season-transfer-signing-kbfc-updates-19/