ഇന്ത്യൻ സൂപ്പർ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വേണ്ടി ആറു സീസണിൽ പന്ത് തട്ടിയ മലയാളി താരം രാഹുൽ കെപിയെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ട്രാൻസ്ഫർ തുക നൽകിയാണ് ഒഡിഷ എഫ്സി സ്വന്തമാക്കുന്നത്.
Also Read – ഇവാൻ ആശാന്റെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന കിടിലൻ താരത്തിനെയും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നു..
സൂപ്പർതാരത്തിന് സൈൻ ചെയ്തതിനു പിന്നാലെ സംസാരിച്ചിരിക്കുകയാണ് ഒഡീഷ എഫ്സിയുടെ സ്പാനിഷ് പരിശീലകനായ സെർജിയോ ലോബേര. രാഹുലിനെ സൈൻ ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷം ലോബേര വ്യക്തമാക്കി.
Also Read – ട്രാൻസ്ഫർ വിൻഡോയിലെ ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ സൈനിങ് പ്ലാനുകൾ ഇതാണ്..
തങ്ങളുടെ കളിശൈലിയുമായി നന്നായി പൊരുത്തപ്പെടാൻ കഴിയുന്ന ഒരു കളിക്കാരൻ്റെ പ്രൊഫൈലാണ് രാഹുലിനുള്ളതെന്ന് പറഞ്ഞ ലോബേര കെപി രാഹുൽ ടീമിനെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും ലോബേര പറഞ്ഞു.
Also Read – രാഹുലിന്റെ വില്പനയിലൂടെ ബ്ലാസ്റ്റേഴ്‌സിന് പണം കിട്ടും!! ഈ ചതി വേണ്ടായിരുന്നുവെന്ന് ആരാധകർ..
2027 വരെയുള്ള കരാറിലാണ് രാഹുലിനെ ഒഡിഷ എഫ്സി സ്വന്തമാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വേണ്ടി പത്തോളം ഗോളുകൾ സ്കോർ ചെയ്ത 24കാരനായ താരം ഏറെ പ്രതീക്ഷയോടെയാണ് ഒഡിഷയോടൊപ്പം ജോയിൻ ചെയ്യുന്നത്.
Also Read – കോച്ചാണ് എന്നെ അത്ഭുതപ്പെടുത്തിയത്, ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം രാഹുൽ പ്രതികരിക്കുന്നു..