ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങൾ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ വിഷമത്തിൽ ആക്കുന്നതാണ് നിലവിൽ ടീമിലുള്ള താരങ്ങളുടെ കൊഴിഞ്ഞുപോക്ക്.
കേരള ബ്ലാസ്റ്റേഴ്സ് 2019 മുതൽ ജേഴ്സി അണിയുന്ന മലയാളി സൂപ്പർതാരമായ രാഹുൽ കെ പി ബ്ലാസ്റ്റേഴ്സിൽ നിന്നും ഒഡിഷ എഫ്സിയിലേക്ക് കൂടു മാറിയതായി ഒഫീഷ്യലി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു കഴിഞ്ഞു.
Also Read – ഇവാൻ ആശാന്റെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന കിടിലൻ താരത്തിനെയും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നു..
24 കാരനായ മലയാളി താരം 2027 വരെയുള്ള മൂന്ന് സീസണിലെ കരാറിലാണ് ഒഡീഷ്യ എഫ്സിയിലേക്ക് മാറിയത്. ഈ സീസൺ അവസാനത്തോടെ കേരള ബ്ലാസ്റ്റേഴ്സിൽ കരാർ അവസാനിക്കുന്ന രാഹുൽ കെപിയെ ഫ്രീ ഏജന്റായി മാറുന്നതിനു മുൻപേ ട്രാൻസ്ഫർ തുക വാങ്ങിയാണ് ബ്ലാസ്റ്റേഴ്സ് വിറ്റത്.
Also Read – ഇവാൻ ആശാന്റെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന കിടിലൻ താരത്തിനെയും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നു..
സൂപ്പർ താരത്തിന് അർഹിച്ച കരാർ നൽകി ബ്ലാസ്റ്റേഴ്സിൽ നിർത്താമായിരുന്നുവെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അഭിപ്രായം. അതേസമയം ഒഡിഷയിൽ പോയി കഴിവ് തെളിയിക്കാൻ രാഹുലിന് കഴിയണേയെന്ന് പ്രാർത്ഥനയിലാണ് ആരാധകർ.
Also Read – ട്രാൻസ്ഫർ വിൻഡോയിലെ ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ സൈനിങ് പ്ലാനുകൾ ഇതാണ്..