കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ 16 ആം പോരാട്ടത്തിന് ഒരുങ്ങുകയാണ്. ജനുവരി 13 ന് കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിൽ ഒഡീഷ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ മത്സരം വിജയിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാദ്ധ്യതകൾ സജീവമാക്കാം. അതിനാൽ നിർണായകമാണ് ഈ മത്സരം. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം…
പരിക്കേറ്റ് അവസാന മത്സരങ്ങൾ നഷ്‌ടമായ ജീസസ് ജിംനസും മധ്യനിര താരം വിബിൻ മോഹനും തിരിച്ചെത്തുന്നു എന്നുള്ളതാണ് ഒഡീഷയ്ക്കെതിരെയുള്ള മത്സരത്തിന്റെ പ്രത്യേകത.
ഗോൾ കൂടാരത്തിൽ സച്ചിൻ സുരേഷ് തുടരുമ്പോൾ അവസാന മത്സരത്തിൽ റെഡ് കാർഡ് കണ്ട് പുറത്തായ മിലോസ് ഡ്രിങ്കിച്ചിന് പകരം കൊയഫ് സെന്റർ ബാക്കായി ഇറങ്ങും. അവസാന മത്സരത്തിൽ ലഭിച്ച റെഡ് കാർഡ് പിൻവലിക്കപ്പെട്ടതോടെ ഐബാൻ ആദ്യ ഇലവനിൽ ഉണ്ടാകും. നവോച്ച, കോയഫ്, ഹോർമിപാം, ഐബാൻ എന്നിവരടങ്ങുന്നതായിരിക്കും പ്രതിരോധം.
സെൻട്രൽ മിഡ്ഫീൽഡറായി ഫ്രഡിയ്ക്കൊപ്പം വിബിൻ തിരിച്ചെത്തും. അറ്റാക്കിങ് മിഡ്ഫീൽഡറായി ലൂണയും തുടരും. നോഹ ലെഫ്റ്റ് വിങ്ങറായും കോറു റൈറ്റ് വിങ്ങറായും തുടരുമ്പോൾ സെൻട്രൽ ഫോർവെർഡായി പെപ്രയ്ക്ക് പകരം ജീസസ് ഇറങ്ങും.
സാധ്യത ഇലവൻ ഇപ്രകാരം: ഗോൾകീപ്പർ; സച്ചിൻ സുരേഷ്, പ്രതിരോധം: നവോച്ച, കോയഫ്, ഹോർമിപാം, ഐബാൻ. സെൻട്രൽ മിഡ്ഫീൽഡേഴ്സ്: ഫ്രഡി, വിബിൻ. അറ്റാക്കിങ് മിഡ്ഫീൽഡർ: ലൂണ, മുന്നേറ്റം: നോഹ, കോറു, ജീസസ്