സീസണിലെ പതിനേഴാം പോരാട്ടത്തിന് കേരളാ ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുകയാണ്. ജനുവരി 18 ന് കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. താൽകാലിക പരിശീലകൻ തോമസ് ചോഴ്സിന്റെ കീഴിൽ മികവ് കാണിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഹാട്രിക് വിജയം ലക്ഷ്യമാക്കിയാണ് നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങുന്നത്.
ജനുവരി 14 ന് ഗോവയുമായുള്ള മത്സരം കഴിഞ്ഞ് ഗുവാഹത്തിയിൽ നിന്നും കൊച്ചിയിലേക്ക് പറന്ന നോർത്ത് ഈസ്റ്റിന് ആകെ രണ്ട് ദിവസം മാത്രമാണ് ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിന് ഒരുക്കങ്ങൾ നടത്തനായത് എന്നത് ബ്ലാസ്റ്റേഴ്സിന് അനുകൂല ഘടകമാണ്. അതേ സമയം, നിർണായക പോരാട്ടത്തിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം…
സച്ചിൻ സുരേഷ് മോശം പ്രകടനം നടത്തുന്ന സാഹചര്യത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ സോം കുമാറോ, നോറ ഫെർണാണ്ടസോ ഗോൾ വല കാത്താലും അത്ഭുതപ്പെടാനില്ല. അതേ സമയം അവസാന മത്സരത്തിൽ നാലാം മഞ്ഞക്കാർഡ് ലഭിച്ച നവോച്ച സിങ്ങിന് പകരം ഷഹീഫ് ലെഫ്റ്റ് ബാക്കായി എത്താനുള്ള സാധ്യതയുണ്ട്. ഷഹീഫ്, മിലോസ്, ഹോർമി, ഐബാൻ എന്നിവരായിരിക്കും പ്രതിരോധത്തിൽ കളിക്കുക.
വിബിൻ, ഫ്രഡി എന്നിവർ സെൻട്രൽ മിഡ്ഫീൽഡേഴ്സായും ലൂണ അറ്റാക്കിങ് മിഡ്ഫീൽഡറായും തുടരും. ലെഫ്റ്റ് വിങ്ങറായി ലൂണയും റൈറ്റ് വിങ്ങിൽ കോറു സിങ്ങും തുടരുമ്പോൾ പരിക്കിൽ നിന്ന് മുക്തനായി അവസാന മത്സരത്തിൽ ബെഞ്ചിൽ നിന്ന് സ്റ്റാർട്ട് ചെയ്ത ജീസസ് പ്രധാന സ്‌ട്രൈക്കറായി ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും. പുതിയ വിദേശ താരം ലഗോറ്റർ ബെഞ്ചിൽ നിന്ന് സ്റ്റാർട്ട് ചെയ്യാനുള്ള സാധ്യതയുമുണ്ട്.
സാധ്യത ഇലവൻ: സച്ചിൻ/ നോറ ഫെർണാണ്ടസ് പ്രതിരോധം: ഷഹീഫ്, മിലോസ്, ഹോർമിപാം, ഐബാൻ മധ്യനിര: വിബിൻ, ഫ്രഡി, ലൂണ മുന്നേറ്റം: നോവ, കോറു, ജീസസ്