മിഖായേൽ സ്റ്റാറേയെ പുറത്താക്കിയതിന് പിന്നാലെ പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്സ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ടിജി പുരുഷോത്തമനും തോമസ് ചോഴ്സുമാണ് നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ താൽക്കാലിക പരിശീലകർ. സ്ഥിര പരിശീലകനെ നിയമിക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ.
ഒഡീഷ എഫ്സിയുടെ സ്പാനിഷ് പരിശീലകൻ സെർജിയോ ലോബരയ്ക്കാണ് ബ്ലാസ്റ്റേഴ്സ് പ്രഥമ പരിഗണന നൽകുന്നത്. എന്നാൽ ഇതുവരെയും അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് സമീപിച്ചിട്ടില്ല.
മുൻ പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ പേരും ഉയർന്നു വരുന്നുണ്ട്. എന്നാൽ മാനേജ്മെന്റിലെ ചിലയാളുകൾക്ക് ഇവാനോടുള്ള വിയോജിപ്പ് തടസ്സമാണ്.
ബ്ലാസ്റ്റേഴ്സിലെ ചില ആളുകൾ ഇവാന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെങ്കിലും, വിയോജിപ്പുകൾ ഉള്ളതിനാൽ ഇവാൻ മടങ്ങിവരാനുള്ള സാധ്യതകൾ വളരെ കുറവാണ്.
ഈ രണ്ടു ഓപ്ഷനുകൾക്ക് പിന്നാലെ, പുതിയൊരു പരിശീലകനെ നിയമിക്കാനും മാനേജ്മെന്റിനുള്ളിൽ ചർച്ചയുണ്ട്. ടി.ജി പുരുഷോത്തമനെയും തോമസ് ചോഴ്സിനെയും സ്റ്റാഫിംഗ് സ്ക്വാഡിൽ നിലനിർത്തി പുതിയ പരിശീലകനെ കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ഏതായാലും പുതിയ പരിശീലകന്റെ നിയമനം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഏത് ഓപ്ഷനുകൾ പരിഗണിച്ചാലും പുതിയ പരിശീലകന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള നീക്കങ്ങൾ അതീവ രഹസ്യമായിരിക്കുമെന്നാണ് സൂചന.