സൂപ്പർ കപ്പ് ആദ്യ റൗണ്ടിൽ ഈസ്റ്റ് ബംഗാളിനെതിരെ വിജയിച്ചതോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ യോഗ്യത നേടിയിരിക്കുകയാണ്. ഇന്ന് ഭുവനേഷ്വറിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. ജീസസ് ജിംനസ്, നോഹ സദോയി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്.
ഇനി ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം മോഹൻ ബഗാനുമായിട്ടാണ്. ഏപ്രിൽ 26 നാണ് ഈ മത്സരം. വൈകുന്നേരം 4:30 നാണ് പോരാട്ടം. ഈ മത്സരത്തിൽ വിജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് സെമി യോഗ്യത നേടാം.
അതേ സമയം, മോഹൻ ബഗാൻ സൂപ്പർ കപ്പിൽ പ്രധാന സ്‌ക്വാഡിനെ ഇറക്കില്ല എന്നാണ് റിപോർട്ടുകൾ. ഇതിനോടകം ഐഎസ്എൽ ഷീൽഡും ഐഎസ്എൽ കപ്പും എഎഫ്സി യോഗ്യതയും നേടിയതിനാൽ പ്രധാന സ്‌ക്വാഡിന് വിശ്രമം നൽകാനാണ് ബഗാന്റെ പദ്ധതി.
ബഗാൻ പ്രധാന സ്‌ക്വാഡിനെ ഇറക്കിയില്ല എങ്കിൽ ബ്ലാസ്റ്റേഴ്സിന് അത് ഗുണകരമാവും. ആദ്യ മത്സരത്തിലെ മികവ് പുറത്തെടുക്കാൻ ആയാൽ ബ്ലാസ്റ്റേഴ്സിന് സെമി യോഗ്യത ഉറപ്പാക്കാം, പക്ഷെ ബഗാന്റെ രണ്ടാം നിര ടീമും ചില്ലറക്കാരല്ല.
അതേ സമയം മത്സരം ജിയോ ഹോട്ട്സ്റ്ററിലൂടെ ആരാധകർക്ക് കാണാനാവും. star Sports 3 and Star Sports 3 HD എന്നീ ചാനലുകളിലും മത്സരം കാണാം…