Indian Super LeagueKBFC

പുതിയ പരിശീലകനെത്തി; പക്ഷെ, പഴയ തെറ്റ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും ആവർത്തിച്ചു

കറ്റാല വരുന്നതിന് മുമ്പ് ഒരു വിദേശ താരവുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടിൽ എത്തിയത് കഴിഞ്ഞ സീസണിലെ അതേ അബദ്ധം ബ്ലാസ്റ്റേഴ്‌സ് ആവർത്തിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനായി സ്പാനിഷുകാരൻ ഡേവിഡ് കറ്റാലയെ പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ പരിശീലകനെത്തുമ്പോൾ ആരാധകർക്കും പുതിയ പ്രതീക്ഷകളുണ്ട്. എന്നാൽ പുതിയ പരിശീലകന്റെ കാര്യത്തിലും ബ്ലാസ്റ്റേഴ്‌സ് പഴയൊരു തെറ്റ് വീണ്ടും ആവർത്തിച്ചിരിക്കുകയാണ്.

കഴിഞ്ഞ സീസണിൽ മൈക്കൽ സ്റ്റാറേ നേരിട്ട പ്രധാന വെല്ലുവിളികളിൽ ഒന്നായിരുന്നു അദ്ദേഹത്തിൻറെ ഫോർമേഷന് അനുസൃതമായ താരങ്ങളെ ലഭിച്ചരിച്ചിരുന്നില്ല എന്നത്. മികച്ച ഇന്ത്യൻ താരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നാണ് അന്ന് മാനേജ്‌മെന്റ് സ്റ്റാറേയോട് പറഞ്ഞത്. കൂടാതെ വിദേശ താരങ്ങളെ ടീമിലെത്തിച്ചതും സ്റ്റാറേയും ആഗ്രഹപ്രകാരമായിരുന്നില്ല. ഇത്തരത്തിൽ തന്റെ ഫോർമേഷന് യോജിക്കാത്ത താരങ്ങളെ ലഭിച്ചത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

ഇത്തവണയും അത് തന്നെയാണ് സ്ഥിതി. പുതിയ പരിശീലകനായി കറ്റാലയെ പ്രഖ്യാപിക്കും മുമ്പ് ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ സൈനിങ്‌ പൂർത്തീകരിച്ചതായാണ് റിപ്പോർട്ട്. സ്പാനിഷ് താരം സെർജിയോ കാസ്റ്റലുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടിൽ എത്തിയതായി വിശ്വസനീയമായ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കറ്റാല വരുന്നതിന് മുമ്പ് ഒരു വിദേശ താരവുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടിൽ എത്തിയത് കഴിഞ്ഞ സീസണിലെ അതേ അബദ്ധം ബ്ലാസ്റ്റേഴ്‌സ് ആവർത്തിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. പുതുതായി ഇന്ത്യയിലെത്തുന്ന വിദേശ പരിശീലകർക്ക് ഇന്ത്യൻ താരങ്ങളെ കുറിച്ച് ധാരണയുണ്ടാവാൻ സാധ്യതയില്ല. പക്ഷെ വിദേശികളുടെ കാര്യത്തിൽ അവർക്ക് പൂർണ സ്വാതന്ത്രം നൽകേണ്ടതുണ്ട്.

പരിശീലകരുടെ ആവശ്യാനുസരണം അവരുടെ രീതികൾക്ക് ചേരുന്ന വിദേശ താരങ്ങളെ തിരഞ്ഞെടുക്കാൻ പരിശീലകർക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ ടീമും മികച്ച രീതിയിൽ മുന്നോട്ട് പോകും.