ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിൽ സ്‌ക്വാഡ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാം വിദേശ സൈനിങ് നടത്താൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റും ബ്ലാസ്റ്റേഴ്‌സ് ആരാധകരും ചേർന്നുള്ള FAB മീറ്റിംഗിലാണ് മാനേജ്‍മെന്റ് ഈയൊരു കാര്യം ആരാധകരെ അറിയിച്ചത്.
നിലവിൽ താരവുമായുള്ള അവസാന ഘട്ട ചർച്ചകളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ആരെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത് എന്നതിൽ വ്യക്തത വന്നിട്ടില്ല.
അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരാൻ പോവുന്ന ആറാം വിദേശ താരത്തിന് മുംബൈ സിറ്റി എഫ്സിയുമായുള്ള അടുത്ത മത്സരത്തിൽ കളിക്കാൻ കഴിയില്ലായെന്ന് മാനേജ്‍മെന്റ് അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 22ന് കൊച്ചിയിൽ വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈ മത്സരം നടക്കുക.
സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനോട് എത്തിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് വിദേശ താരത്തിന്റെ സൈനിങ് വരും മണിക്കൂറുകളിൽ തന്നെ പ്രഖ്യാപ്പിക്കുമെന്ന് പ്രതിക്ഷിക്കാം.
