ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ടീമിൽ അടിമുടി മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ്. നിരവധി താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകൾ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നമുക്ക് കേൾക്കാനയേക്കും.
അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിന്റെ ഭാവി സംബന്ധിച്ചും വ്യക്തതയില്ല. നേരത്തെ വന്ന ട്രാൻസ്ഫർ അപ്ഡേറ്റുകൾ പ്രകാരം കരോലിസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാവില്ല എന്നാണ്.
പുതിയൊരു സ്പോർട്ടിങ് ഡയറക്ടർ ബ്ലാസ്റ്റേഴ്സിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും നിലവിൽ കരോലീസിന്റെ ഭാവി സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സിന് വ്യക്തമായി ഒരു തീരുമാനം എടുക്കേണ്ടതുണ്ട്, ഇതുവരെയും ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് ഫൈനൽ തീരുമാനം എടുക്കാനായിട്ടില്ല.
അടുത്ത സീസണിന് മുന്നോടിയായി ടീമിന്റെ ട്രാൻസ്ഫർ കാര്യങ്ങളിൽ കരോലിസ് നന്നായി ശ്രമങ്ങൾ നടത്തുന്നുണ്ട്. പുതിയ പരിശീലകനെ കൊണ്ടുവരുന്ന കാര്യത്തിൽ കരോലിസ് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നിൽ നിന്നും നയിക്കുന്നത്.