indian super league

ഇവാൻ ആശാൻ പോയത് ലൂണയെ ബാധിച്ചോ? ലൂണ ടീം വിടാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല..

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരങ്ങൾ ശെരിക്കും സ്ഥിരത നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. കെട്ടഴിഞ്ഞ പട്ടം പോലെ കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം കാഴ്ച വെച്ചപ്പോൾ പ്ലേഓഫ് കാണാതെ സീസണിൽ നിന്നും പുറത്തായി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ  മോശം ഫോമിൽ കളി തുടർന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്ലേഓഫ് പോലും കാണാതെ പുറത്തായി. ഐ എസ് എൽ ലീഗിൽ മത്സരങ്ങൾ അവസാനിച്ചപ്പോൾ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സ് എട്ടാമതായി.

കഴിഞ്ഞ മൂന്നു സീസണിൽ തുടർച്ചയായി പ്ലേഓഫ് കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഈ സീസണിൽ പുതിയ പരിശീലകനെ കൊണ്ടുവന്നാണ് തുടങ്ങിയത്. എന്നാൽ കാര്യങ്ങൾ വിചാരിച്ച പോലെ മുന്നോട്ട് നീങ്ങിയില്ല.

Also Read  –  
സീസണിൽ കിരീടം നേടിത്തരുവാൻ പുതിയ ബിഗ് സൈനിങ് ബ്ലാസ്റ്റേഴ്സിലെത്തയേക്കുമെന്ന് മാർക്കസ്👀🔥 – Aavesham CLUB: Powering Passion

ഇവാൻ വുകമനോവിച് പോയതിന് ശേഷം ഇത്തവണ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ശെരിക്കും വിജയങ്ങൾ നേടുവാനും ഫോം നിലനിർത്തുന്നതിലും പരാജയപ്പെട്ടു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക്‌ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല.

Also Read  –   കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുമൊരു വിദേശസൈനിങ് തൂക്കാൻ എതിരാളികളുടെ നീക്കങ്ങൾ👀🔥 – Aavesham CLUB: Powering Passion 

22 മത്സരങ്ങൾ ഈ സീസണിൽ കളിച്ച ലൂണ ഒരു ഗോൾ പോലും നേടിയിട്ടില്ല, ആറു അസിസ്റ്റുകൾ ലൂണ സ്വന്തമാക്കി. എന്നാൽ കഴിഞ്ഞ സീസണ്കളിൽ ഗോളുകളും അസിസ്റ്റുകളും ഒരുപോലെ നേടിയ ലൂണയുടെ മികച്ച പ്രകടനം ഇത്തവണ ലഭിച്ചില്ല. കൂടാതെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരുന്ന കാര്യത്തിലും ലൂണ ചെറിയൊരു സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

Also Read  –   കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശകോച്ചിന്റെ ട്രാൻസ്ഫർ ഏകദേശം പൂർത്തിയായി👀🔥 – Aavesham CLUB: Powering Passion