ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിനെ ലക്ഷ്യമാക്കി ഒരുക്കങ്ങൾ ആരംഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ സീസൺ കഴിയുന്നതോടെ ടീമിനെ അഴിച്ചു പണിയാൻ ഒരുങ്ങുകയാണ്. നിരവധി മാറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ വരുത്താൻ ഒരുങ്ങുന്നത്.
അടുത്തമാസം നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു മുന്നോടിയായി പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീസണിനെ മധ്യഭാഗത്ത് വച്ച് മുഖ്യപരിശീലകനായ സ്റ്റാറെയെ പുറത്താക്കിയ ബ്ലാസ്റ്റേഴ്സിന് ഇതുവരെ പുതിയ പരിശീലകനെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.
താൽക്കാലിക പരിശീലകന്മാരായി റിസർവ് ടീം കോച്ച് തോമസ്, പുരുഷോത്തമൻ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് നിലവിൽ നിയമിച്ചിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ താൽക്കാലിക പരിശീലകനായ പോളണ്ട് കോച്ച് തോമസ് ബ്ലാസ്റ്റേഴ്സിൽ തുടരുന്ന കാര്യത്തിൽ സംശയമുണ്ട്.
ഐ എസ് എലിൽ നിന്നുള്ള മറ്റൊരു ക്ലബ്ബിലേക്ക് തോമസ് പോവാനുള്ള സാധ്യതകൾ ഉണ്ടെന്ന് വെളിപ്പെടുത്തുകയാണ് മാർക്കസ് മെർഗുൽഹോ. ഐ എസ് എൽ സീസൺ കഴിഞ്ഞതോടെ ട്രാൻസ്ഫർ കാര്യങ്ങൾക്ക് ചൂട്പിടിക്കുകയാണ്.