.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ നിന്നും പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത സീസണിന് മുന്നോടിയായി ടീമിനെ അടിമുടി മാറ്റിയെടുക്കുവാൻ ഒരുങ്ങുകയാണ്. പുതിയ പരിശീലകൻ ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സ് സ്വീകരിക്കാൻ ഒരുങ്ങുന്നത്.
ഈ സീസണിൽ പുതുതായി കൊണ്ടുവന്ന പരിശീലകനെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വളരെ മോശം റിസൾട്ടാണ് സീസണിൽ ലഭിച്ചത്. മുഖ്യ പരിശീലകനെ പുറത്താക്കിയ ബ്ലാസ്റ്റേഴ്‌സ് താൽക്കാലിക പരിശീലകന്മാരെ വെച്ചാണ് സീസൺ പൂർത്തിയാക്കിയത്.
അതേസമയം പുതിയ പരിശീലകനായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ തുടരുകയാണ്. നിലവിൽ പുറത്തുവരുന്ന ട്രാൻസ്ഫർ അപ്ഡേറ്റ് പ്രകാരം ഇറ്റലിയിൽ നിന്നുള്ള പരിശീലകനുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ സംഘടിപ്പിച്ചു.
ഫൈനൽ ഡിസിഷൻ ഇതുവരെ എടുത്തിട്ടില്ലെങ്കിലും ഇറ്റാലിയൻ പരിശീലകൻ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായുള്ള ഷോർട്ട് ലിസ്റ്റിൽ മുൻപന്തിയിലുണ്ട്. വേറെയും പരിശീലകൻമാരുമായി ബ്ലാസ്റ്റേഴ്‌സ് കൂടിക്കാഴ്ച നടത്തും.