indian super league

യൂറോപ്പിൽ പോകുന്നതിനേക്കാൾ ഹാപ്പി കേരള ബ്ലാസ്റ്റേഴ്സിലാണെന്ന് വിദേശപരിശീലകൻ😍🔥

അതേസമയം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക്‌ പ്ലേഓഫ് യോഗ്യത സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അടുത്ത സീസണിന് മുൻപായി പുതിയ പരിശീലകന്മാരെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മധ്യഭാഗത്ത് വെച്ച് മുഖ്യപരിശീലകനെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ പരിശീലക സ്ഥാനത്തേക്ക് റീസർവ് ടീം പരിശീലകന്മാരായ പുരുഷോത്തമൻ, തോമസ് എന്നിവരെയാണ് ചുമതല ഏൽപ്പിച്ചത്.

Also Read –
ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ ആളില്ല, പുതിയൊരു റെക്കോർഡ് കുറിച്ച് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്👀 – Aavesham CLUB: Powering Passion

പോളണ്ടിൽ നിന്ന്മുള്ള തോമസ് ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിലുള്ള സന്തോഷം വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പിലെ തന്റെ നാട്ടിലെ ലീഗിൽ നിന്നുമുള്ള ഓഫറുകളെക്കാൾ കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വ്യക്തമാക്കി.

Also Read- 
ബ്ലാസ്റ്റേഴ്സിന്റെ അവസാന അങ്കത്തിന് മുൻപേ വിദേതാരവും കോച്ചുമെത്തുന്നു😍🔥

“എനിക്ക് പോളണ്ടിൽ സെക്കന്റ്‌ ലീഗിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ഒരുമിച്ചു ഓഫർ വരികയാണെങ്കിൽ ഞാൻ കേരളത്തിൽ നിന്നുമുള്ള ഓഫർ തിരഞ്ഞെടുക്കും. കാരണം ഫുട്ബോൾ താരങ്ങളുമായി വർക്ക് ചെയ്യുന്നതിന്‍റെ കാര്യത്തിലും, എന്റെ സ്റ്റാറ്റസ്, കൂടാതെ സാമ്പത്തികം, സന്തോഷം എന്നിവയിലെല്ലാം ഇന്ത്യ എനിക്ക് കൂടുതൽ മികച്ച നിമിഷങ്ങൾ നൽകുമെന്നുറപ്പുണ്ട്.” – എന്നാണ് തോമസ് പറഞ്ഞത്.

Also Read –
കേരള ബ്ലാസ്റ്റേഴ്സിനായി അവസാനം അവൻ വന്നത് എതിരാളികളുടെ കാലനായാണ്👀🔥 – Aavesham CLUB: Powering Passion