ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ഹോം മത്സരം കൊച്ചിയിൽ വെച്ച് കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എതിരാളികളായ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ആശ്വാസ വിജയം സ്വന്തമാക്കിയിരുന്നു.
വിദേശതാരമായ ക്വാമി പെപ്ര നേടുന്ന ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം കണ്ടെത്തിയത്. ഐ എസ് എലിന്റെ ഈ സീസണിലെ അവസാന മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെയാണ് നേരിടുന്നത്.
മാർച്ച് 12 വരുന്ന ബുധനാഴ്ചയാണ് ഈ മത്സരം ഹൈദരാബാദ് എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്നത്. ഐ എസ് എല്ലിന്റെ ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തെ മത്സരം കൂടിയാണിത്.
ഈ മത്സരത്തിനു മുൻപായി നടക്കുന്ന പ്രെസ്സ് കോൺഫറൻസിൽ വിദേതാരമായ നോഹ് സദോയിയാണ് പരിശീലകൻ പുരുഷോത്തമനോടൊപ്പം എത്തുന്നത്. അവസാന മത്സരത്തിൽ ആശ്വാസവിജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.
Also Read – ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശ താരം കിടിലൻ ഫോമിൽ; പക്ഷെ കാര്യങ്ങളെല്ലാം കൈവിട്ട് പോയി…