FootballIndian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശ താരം കിടിലൻ ഫോമിൽ; പക്ഷെ കാര്യങ്ങളെല്ലാം കൈവിട്ട് പോയി…

കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയതിന് ശേഷം ഡുസാൻ ലഗേറ്റർ നിലവിൽ ഏറ്റവും മികച്ച ഫോമിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമാണ് ഡുസാൻ ലഗേറ്റർ. ഫ്രഞ്ച് താരം അലക്സാണ്ടർ കോഫിന് പകരക്കാരനായാണ് ലഗേറ്റർ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

താരം ബ്ലാസ്റ്റേഴ്‌സിലെത്തി ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോളിത ലഗേറ്റർ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിൽ ഗംഭീര ഫോമിലെത്തിയിരിക്കുകയാണ്. മുംബൈക്കെതിരെയുള്ള പോരാട്ടത്തിൽ ഗംഭീര പ്രകടനമാണ് ലഗേറ്റർ കാഴ്ച്ചവെച്ചത്.

മത്സരത്തിൽ താരം 8 ക്ലിയറന്സുകളും 4 റിക്കവറിയുമാണ് നടത്തിയത്. അക്കുറേറ്റ് പാസ്സിങ് പരിശോധിക്കുമ്പോൾ 94%വും അക്കുറേറ്റ് ലോങ്‌ പാസ്സിങ്ങിൽ 100%വും താരത്തിന് നൽക്കാൻ സാധിച്ചിട്ടുണ്ട്. അതോടൊപ്പം എരിയിൽ ഡുവലിലും മികച്ച പ്രകടനം താരത്തിന് കാഴ്ച്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

ലഗേറ്റർ മികച്ച ഫോമിലെത്തിയിട്ടുണ്ടെകിലും ബ്ലാസ്റ്റേഴ്‌സിന് ഈ സീസണിൽ ഇനി കാര്യമായി ഇനി ഒന്നും ചെയ്യാനില്ല. എന്നാൽ താരത്തിന് ഇതേ പ്രകടനം സൂപ്പർ കപ്പിൽ കാഴ്ച്ചവെക്കാൻ സാധിച്ചാൽ അത് ടീമിന്റെ പ്രതിരോധ നിര ഒന്നുകൂടി ശക്തമാക്കും.

ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം ലഗേറ്റർ അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്നാണ്. എന്തിരുന്നാലും ഇതെല്ലാമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.