ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സീസണിൽ അവസാന മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ്. കൊച്ചിയിൽ വെച്ച് നടന്ന കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്.
പ്ലേ ഓഫിലെ ആറാമത്തെ സ്ഥാനത്തിനുവേണ്ടി പോരാടുന്ന മുംബൈ സിറ്റിക്ക് ഒരു പോയന്റ് മാത്രം അകലെയാണ് പ്ലേഓഫ് യോഗ്യയുള്ളത്. ബ്ലാസ്റ്റേഴ്സിനെതിരെ സമനില സ്വന്തമാക്കിയിരുന്നെങ്കിൽ മുംബൈ സിറ്റിക്ക് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു.
എന്നാൽ അവസാന നിമിഷം വരെ ബ്ലാസ്റ്റേഴ്സിനെതിരെ ഒരു ഗോൾ അടിച്ചു സമനില സ്വന്തമാക്കി പ്ലേഓഫിൽ മുന്നേറാൻ പോരാടിയ മുംബൈ സിറ്റിക്ക് കയ്യെത്തും ദൂരത്താണ് പ്ലഓഫ് നഷ്ടമായത്.
അവസാന നിമിഷം മുംബൈ സിറ്റി എഫ് സിയുടെ ഗോളെന്നുറച്ച ഷോട്ടിനെ തടഞ്ഞുനിർത്തിയ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് മുംബയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് മേലെയാണ് കോട്ടകെട്ടിയത്. ഗോകീപ്പറയും മറികടന്ന് വന്ന പന്തിനെയാണ് ഗോൾലൈൻ സേവിലൂടെ ബ്ലാസ്റ്റർസിനായി രണ്ടാമത്തെ മത്സരം കളിച്ച ബികഷ് തടഞ്ഞത്.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ തോൽവി നേടിയെങ്കിലും സീസണിൽ അവസാന മത്സരത്തിൽ ബംഗളൂരുവിനെതിരെ സമനില സ്വന്തമാക്കിയാൽ മുംബൈ സിറ്റി ഓഫ് ഉറപ്പിക്കും. അവസാന മത്സരത്തിലും മുംബൈ സിറ്റി തോൽക്കുയാണെങ്കിൽ ഗോൾ വിത്യാസത്തിന്റെ ബലത്തിൽ ഒഡിഷ എഫസി പ്ലഓഫിലെത്തും.
Also Read –
ബ്ലാസ്റ്റേഴ്സിന്റെ അവസാന അങ്കത്തിന് മുൻപേ വിദേതാരവും കോച്ചുമെത്തുന്നു😍🔥