കേരള ബ്ലാസ്റ്റേഴ്സ് സംബന്ധിച്ചിടത്തോളം ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ക്ലബ്ബ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ക്ലബ്ബിനുള്ളിലെ നിരവധി പ്രശ്നങ്ങളും ആരാധകരുടെ പ്രതിഷേധങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് പ്രതിസന്ധിയിലാണ്.
ഈ സീസണിലെ പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് സീസണിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.
എന്നാൽ ഈ മത്സരം കാണാൻ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തിയ കാണികളുടെ എണ്ണം ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും കുറവ് കാണികളായാണ് രേഖപ്പെടുത്തുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ അവസാന അങ്കത്തിന് മുൻപേ വിദേതാരവും കോച്ചുമെത്തുന്നു😍🔥
ആകെ 3567 പേര് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയത്. 2018ൽ 8457 പേര് കളി കാണാൻ വന്ന കണക്കുകളെ പിന്നിലാക്കിയാണ് ഏറ്റവും കുറവ് കാണികളുള്ള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരമായി കഴിഞ്ഞ മത്സരം മാറിയത്.
Also Read – കേരള ബ്ലാസ്റ്റേഴ്സിനായി അവസാനം അവൻ വന്നത് എതിരാളികളുടെ കാലനായാണ്👀🔥 – Aavesham CLUB: Powering Passion