ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിൽ വളരെ മോശം ഫോമിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഈ സീസണിലെ പ്ലേ ഓഫ് സ്ഥാനം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. 13 ടീമുകൾ മത്സരിച്ച ടൂർണമെന്റ്ൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്.
സീസണിനിടെ പരിശീലകനെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയൊരു മുഖ്യ പരിശീലകനെ പിന്നീട് കൊണ്ടുവന്നില്ല. റിസർവ് ടീം പരിശീലകന്മാരാണ് താത്കാലിക പരിശീലകന്മാരായി സീനിയർ ടീമിനെ നയിച്ചത്.
അടുത്ത സീസണിന് മുൻപായി പുതിയ കോച്ചിനെ തേടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ ഷോർട് ലിസ്റ്റിൽ ആരാധകരുടെ പ്രിയ കോച്ചിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സെർബിയൻ പരിശീലകനായ ഇവാൻ വുകമനവിച്ചിന്റെ തിരിച്ചവരവിനുള്ള സാധ്യതകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്
കഴിഞ്ഞ മൂന്ന് സീസണിൽ ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിലെത്തിച്ച ഇവാൻ വുകമനോവിചിനെയും ബ്ലാസ്റ്റേഴ്‌സ് അടുത്ത പരിശീലകനായി ഷോർട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന ട്രാൻസഫർ അപ്ഡേറ്റ്. ഇവാനെ കൂടാതെ വേറെയും വിദേശ പരിശീലകന്മാരെ ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കുന്നുണ്ട്.
Also Read- https://aaveshamclub.com/kerala-blasters-isl-season-matches-kbfc-updates-news/