ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ കിരീട പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ 2024 – 2025 ഐ എസ് എൽ സീസണിലെ അവസാന മത്സരവും അവസാനിച്ചു കഴിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ച അത്ര മികച്ച സീസൺ അല്ല ഇത്തവണ ലഭിച്ചത്. മുഖ്യപരിശീലകനെ സീസണിന് ഇടയിൽ പുറത്താക്കിയ ബ്ലാസ്റ്റേഴ്സ് താൽക്കാലിക പരിശീലകന്മാരെ നിയമിച്ചാണ് ഐഎസ്എൽ സീസൺ പൂർത്തിയാക്കിയത്.
അതേസമയം ഈ സീസണിൽ ശേഷിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീട പ്രതീക്ഷകൾ സൂപ്പർ കപ്പ് ടൂർണമെന്റിലാണ്. ഏപ്രിൽ മാസത്തിൽ ഒഡീഷ്യയിൽ തുടങ്ങുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുവാൻ പുതിയകോച്ച് എത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.
നിലവിൽ പുതിയ പരിശീലകനായുള്ള ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സൂപ്പർ കപ്പ് ടൂർണമെന്റിനു മുൻപായി തങ്ങളുടെ പുതിയ പരിശീലകനെ സൈൻ ചെയ്തേക്കുമെന്ന് ട്രാൻസ്ഫർ അപ്ഡേറ്റ് നൽകുകയാണ് മാർക്കസ് മെർഗുൽഹോ. ഇനി ഏകദേശം ഒരു മാസത്തോളമാണ് സൂപ്പർ കപ്പ് തുടങ്ങുവാൻ ശേഷിക്കുന്നത്.