ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മധ്യഭാഗത്ത് വെച്ച് മുഖ്യപരിശീലകനായ മൈകൽ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് താൽക്കാലിക പരിശീലകന്മാരായി ചുമതല നൽകിയത് പോളണ്ട് പരിശീലകനായ തോമസിനും മലയാളി കോച്ചായ പുരുഷോത്തമനുമാണ്.
എങ്കിലും ഈ സീസൺ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് മോശം പ്രകടനമാണ് ലഭിച്ചത്, പ്ലേ ഓഫ് യോഗ്യത നേടാനാവാതെ ബ്ലാസ്റ്റേഴ്സ് ഐ എസ് എലിൽ നിന്നും പുറത്തായി. അതേസമയം മുഖ്യപരിശീലകന് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ട്രാൻസ്ഫർ ശ്രമങ്ങൾ തുടരുകയാണ്.
ഇതിനിടയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ താൽക്കാലിക പരിശീലകനെ എതിരാളികൾ സ്വന്തമാക്കാൻ നീക്കങ്ങൾ നടത്തിയത്. ഐ എസ് എൽ ക്ലബ്ബായ ഹൈദരാബാദ് എഫ്സി ബ്ലാസ്റ്റേഴ്സിന്റെ പോളണ്ട് കോച്ചായ തോമസിനെ തങ്ങളുടെ പുതിയ പരിശീലകനായി സ്വന്തമാക്കിയെന്നാണ് നിലവിൽ ലഭിക്കുന്ന ട്രാൻസ്ഫർ അപ്ഡേറ്റ്.
മുൻ ഐഎസ്എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സി മോശം ഫോമിലൂടെയാണ് കടന്നുപോയി കൊണ്ടിരിക്കുന്നത്. തോമസിനെ മുഖ്യ പരിശീലകനായി സ്വന്തമാക്കുന്ന ഹൈദരാബാദ് എഫ്സി തിരികെ ഫോമിലെത്താനുള്ള ശ്രമങ്ങളിലാണ്.