ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ കിരീടം സ്വന്തമാക്കാനുള്ള ശ്രമങ്ങളിലുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇത്തവണ ആരാധകർ പ്രതീക്ഷിച്ചത് പോലെ അത്ര മികച്ച പ്രകടനം കാഴ്ച വെച്ചിട്ടില്ല. പ്ലേഓഫ് പോലും കാണാതെ ബ്ലാസ്റ്റേഴ്‌സ് നേരത്തെ പുറത്തായി.
ഇതോടെ അടുത്ത സീസണിന് മുൻപായി ടീം അഴിച്ചു പണിയാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ടീമിലെ പരിശീലകന്മാരും സ്റ്റാഫുകളും ഉൾപ്പടെയുള്ള കാര്യങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മാറ്റം സ്വീകരിച്ചേക്കും.
കൂടാതെ നിരവധി താരങ്ങളുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്‌സ് തീരുമാനങ്ങളുണ്ടായേക്കും. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉൾപ്പടെ എട്ടു താരങ്ങളെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് ചർച്ച ചെയുന്നുണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന ട്രാൻസ്ഫർ അപ്ഡേറ്റ്.
അഡ്രിയാൻ ലൂണ, നോഹ് സദോയി, മിലോസ്, പെപ്ര, ഹോർമിപാം, സന്ദീപ് സിംഗ്, ഇഷാൻ പണ്ഡിത, സച്ചിൻ സുരേഷ് എന്നിവരുടെ ബ്ലാസ്റ്റേഴ്സിലെ ഭാവിയെ കുറിച്ച് നിലവിൽ സംശയങ്ങൾ ഉയരുന്നുണ്ട്.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശകോച്ചിന്റെ ട്രാൻസ്ഫർ ഏകദേശം പൂർത്തിയായി👀🔥 – Aavesham CLUB: Powering Passion
ഈ താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കി പകരം പുതിയ സൈനിങ്ങുകൾ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിലും ടീമിൽ മാറ്റങ്ങൾ വരുത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ട്.