ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേഓഫ് നേടാനാവാതെ പോയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി അടുത്ത സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ ആരംഭിക്കുകയാണ്. പുതിയ പരിശീലകനായി നിലവിൽ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നുണ്ട്.
ഈ സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റിനു മുൻപായി പുതിയ പരിശീലകൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചു ട്രാൻസ്ഫർ റൂമറുകളും പുറത്തുവരുന്നുണ്ട്.
ഇറ്റാലിയൻ പരിശീലകനായ ജിനോ ലെറ്റീരി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പരിശീലകന്മാരുടെ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. നിലവിൽ തായ് ലീഗ് ക്ലബ്ബിന്റെ പരിശീലകനാണ് ജിനോ ലെറ്റിരി.
58കാരനായ പരിശീലകൻ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനാവാനുള്ളവരുടെ ഷോർട് ലിസ്റ്റിലാണ് ഉൾപ്പെട്ടത്. ഇദ്ദേഹത്തിനെ കൂടാതെ വേറെയും പരിശീലകന്മാർ ബ്ലാസ്റ്റേഴ്‌സ് റഡാറിലുണ്ട്.