Indian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സിന്റെ താത്കാലിക ഫിക്സചർ പുറത്ത്; ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാനെ നേരിടും…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണായിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ റിനൊവേഷൻ പ്രവർത്തനകൾ നടന്നു വരുന്നത് കൊണ്ട് തന്നെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചായിരിക്കും നടക്കുക.

ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സിന്റെ 2025-26 സീസണിന്റെ താത്കാലിക ഫിക്സചർ പുറത്ത് വന്നിരിക്കുകയാണ്. സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിൽ കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെ നേരിടും.

ഫെബ്രുവരി 14ന് മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുവ ഭാരതി സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ച് മണിക്കാണ് ഈ മത്സരം നടക്കുക. കോഴിക്കോട് വെച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് മുംബൈ സിറ്റി എഫ്സിക്കെതിരെയാണ്.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഒമ്പത് ഹോം മത്സരങ്ങളാണുണ്ടാക്കുക. മുംബൈ, ഇന്റർ കാശി, ചെന്നൈ, പഞ്ചാബ്, നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡ്, ജംഷദ്പൂർ, ഒഡിഷ, ഗോവ ടീമുകളെയാണ് ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് വെച്ച് നേരിടുക. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്ത് വരുന്നതാണ്.