Uncategorized

ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ സൈനിങ് തൂക്കാൻ കൂട്ടമത്സരം👀🔥ട്രാൻസ്ഫർ അപ്ഡേറ്റ്..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ താരത്തിന് വേണ്ടി പ്രധാന എതിരാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളാണ് താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിനു മുൻപായി ടീമിലേക്ക് പുതിയ സൈനിങ്‌സ് ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും കൊണ്ടുവരുമെന്ന് ഉറപ്പാണ്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും ചില താരങ്ങൾ മറ്റു ടീമുകളിലേക്ക് ട്രാൻസ്ഫർ കൂടുമാറ്റം നടത്തിയേക്കും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ യുവതാരത്തിന് സ്വന്തമാക്കുവാൻ മത്സരിക്കുകയാണ് ഐ എസ് എല്ലിലെ അഞ്ച് ക്ലബ്ബുകൾ.

Also Read –  ഐഎസ്എല്ലിലെ വമ്പന്മാരെയും ബ്ലാസ്റ്റേഴ്‌സ് കീഴടക്കും👀🔥ആശാന്റെ കയ്യിൽ വ്യക്തമായ പ്ലാനുകളുണ്ട്..

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ മുഹമ്മദന്സിനു വേണ്ടി കളിച്ച ബികാശ് സിങ് എന്ന 24 കാരന് വേണ്ടിയാണു ഐഎസ്എല്ലിൽ നിന്നുമുള്ള അഞ്ച് ക്ലബ്ബുകൾ ട്രാൻസ്ഫർ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത്.

Also Read –  കൊച്ചി മാത്രമല്ല, മലബാറിൽ ഹോം മത്സരങ്ങൾ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് വരുന്നു😍🔥

എഫ് സി ഗോവ, ഒഡിഷ എഫ് സി, ബാംഗ്ലൂരു എഫ് സി, മുഹമ്മദൻസ്, ഹൈദരാബാദ് എഫ് സി എന്നീ അഞ്ച് ഐ എസ് എൽ ക്ലബ്ബുകളാണ് ബികാശ് സിങ് ട്രാൻസ്ഫറിൽ താല്പര്യം വ്യകതമാക്കിയത്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ബികാശ് സിങ്ങിനായി ട്രാൻസ്ഫർ നീക്കങ്ങളുണ്ടാവും.

Also Read –  ബ്ലാസ്റ്റേഴ്‌സിനായി തകർപ്പൻ പ്രകടനം, സൈനിങ്ങിനായി യൂറോപ്യൻ ക്ലബിന്റെ നീക്കങ്ങൾ👀🔥